HOME
DETAILS

കൈയേറ്റ ഭൂമിയായി കൊടുവള്ളി പുഴപുറമ്പോക്കില്‍ അന്യാധീനപ്പെട്ട് കിടക്കുന്നത് 220 ഏക്കര്‍

  
backup
April 17 2017 | 20:04 PM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d


കൊടുവള്ളി: പൂനൂര്‍ പുഴക്ക് മരണമണി മുഴക്കി കൈയേറ്റം വ്യാപകമാകുന്നു. കൊടുവള്ളി മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രം 220 ഏക്കര്‍ പുഴയോര ഭൂമിയാണ് അന്യാധീനപ്പെട്ട് കിടക്കുന്നത്.
കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നതിന്റെ ഭാഗമായി കരിങ്കല്‍ ഭിത്തികള്‍ നിര്‍മിച്ചത് പുഴയില്‍ നിന്നും നിശ്ചിത ദൂരം വിടാതെയാണ്. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിയാണ് നിര്‍മാണങ്ങള്‍ക്ക്  അനുമതി സംഘടിപ്പിക്കുന്നത്. നെല്ലാംക@ി മുതല്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയായ വെണ്ണക്കാട് തൂക്ക് പാലം വരെയാണ് കൈയേറ്റങ്ങള്‍ വ്യാപകം.
ചിലയിടങ്ങളില്‍ പ്രദേശവാസികളുടെ പരാതി ലഭിക്കുമ്പോള്‍ മാത്രം റവന്യൂ അധികൃതര്‍ സ്ഥലം പരിശോധിക്കാനെത്താറുണ്ടെ@ങ്കിലും തുടര്‍ നടപടികള്‍ ഉ@ണ്ടാവാത്തത് കൈയേറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പുഴയോര ഭൂമി കൈയേറി കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചിട്ടു@ണ്ട്.
കടുത്ത വേനലില്‍ പുഴയില്‍ വെള്ളം കുറഞ്ഞിരിക്കെ ഇതും പുഴയെ സാരമായി ബാധിക്കുന്നു@ണ്ട്.  കൊടുവള്ളിയില്‍ പൂനൂര്‍ പുഴയോരത്തിന്റെ പലഭാഗങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രാഥമിക കൃത്യ നിര്‍വഹണം നടത്തുന്നതിനാല്‍ മഴ പെയ്താല്‍ മാലിന്യങ്ങള്‍ പുഴയിലേക്കൊഴുകുന്ന സ്ഥിതിയാണ്.
കുട്ടികള്‍ക്ക് വിനോദത്തിനായി പൂനൂര്‍പുഴയോരത്ത് വെണ്ണക്കാട് തൂക്ക് പാലത്തിനോട് ചേര്‍ന്ന് നിര്‍മിച്ച പാര്‍ക്ക് ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ ഇവിടെയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയ നിലയിലാണ്.
ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് അനധികൃതമായി വെള്ളം പമ്പ് ചെയ്ത് വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും പരാതി വ്യാപകമാണ്.
പൂനൂര്‍ പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് പുനൂര്‍ പുഴ ഫോറം ജില്ലാ കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൂനുര്‍പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി കൈയേറ്റം ബോധ്യമായതിനെ തുടര്‍ന്ന് ഭൂമി സര്‍വേ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.    




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago