അരുണിനും അമലിനും കൊടുവള്ളി ബി.ആര്.സി വീടൊരുക്കുന്നു
കൊടുവള്ളി: മസ്കുലര്‍ ഡിസ്ട്രോഫി രോഗം ബാധിച്ച് തീരാദുരിതം അനുഭവിച്ചു കൊണ്ട@ിരിക്കുന്ന സഹോദരങ്ങളായ അരുണ്‍, അമല്‍ എന്നീ കുട്ടികള്‍ക്കായി കൊടുവള്ളി ബി.ആര്.സി.യുടെ നേതൃത്വത്തില്‍ വീട് നിര്‍മിക്കുന്നു. തറക്കല്ലിടല്‍ കര്‍മ്മം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു.
താമരശ്ശേരി ചമല്‍ പ്രദേശത്ത് പൂവന്മലയില് പുറമ്പോക്കിലുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ താമസിക്കുന്ന ഈ കുടുംബത്തിനായി ജനകീയ പങ്കാളിത്തത്തോടെയാണ് വീട് നിര്‍മിക്കുന്നത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ എ.കെ. അബ്ദുല്‍ ഹക്കീം, വസീഫ്, ബി.പി.ഒ മെഹറലി, പി.എസ്. ബാബു, പി.സി. വിശ്വനാഥന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഭവന നിര്‍മാണ കമ്മിറ്റിയുടെ പേരില്‍ ചമല്‍ കേരള ഗ്രാമീണ ബാങ്കില്‍ 40214101018699 നമ്പറില്‍ അക്കൗ@ണ്ട് ആരംഭിച്ചിട്ടുണ്ട@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."