മെക്‌സിക്കന്‍ തെരഞ്ഞെടുപ്പ്: ഇടതുനേതാവ് ലോപെസ് ഒബ്രഡോര്‍ പ്രസിഡന്റ്
മെക്‌സിക്കോ സിറ്റി: വര്‍ഷങ്ങള്‍ക്കു ശേഷം മെക്‌സിക്കോയില്‍ ഇടതുപാര്‍ട്ടി അധികാരത്തിലേക്ക്. ഇടതുപാര്‍ട്ടിയായ മൊറേനയെ പ്രതിനിധീകരിച്ച് മത്സരിച്ച എ.എം.എല്‍.ഒ എന്നറിയിപ്പെടുന്ന ആന്‍ഡ്രെസ് മാന്വല്‍ ലോപെസ് ഒബ്രഡോര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യക്തമായ ഭൂരിപക്ഷം നേടി.
53.8 ശതമാനം വോട്ടുകള്‍ നേടി, പ്രധാന എതിരാളിയില്‍ നിന്ന് ബഹുദൂരം മുന്നിലാണ് ഒബ്രഡോര്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളും ഈ 64 കാരന്‍ മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. മുഖ്യ എതിരാളിയായ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ റിക്കാര്‍ഡോ അനായക്ക് 22.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം, ഭരണകക്ഷി സ്ഥാനാര്‍ഥിയായ ജോസ് ആന്റോണിയോ മീഡ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തുണ്ടായിരുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ റവല്യൂഷണറി പാര്‍ട്ടി സ്ഥാനാര്‍ഥിയായ മീഡക്ക് 16.3 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു നൂറ്റാണ്ടു കാലം ശക്തമായി നിലയുറപ്പിച്ചിരുന്ന പാര്‍ട്ടിയാണിത്.
'ആര്‍ജവത്തോടെയും നീതിപൂര്‍വ്വവും ഈ രാജ്യത്തെ ഞാന്‍ നയിക്കും. നിങ്ങളെ ഞാന്‍ പരാജയപ്പെടുത്തില്ല. നിങ്ങളെ ഞാന്‍ ദുഖിതരാക്കില്ല. ജനങ്ങളെ ഒരിക്കലും ഞാന്‍ ചതിക്കില്ല'- വിജയശേഷം ഒബ്രഡോര്‍ പറഞ്ഞു.
അഴിമതിക്കും പട്ടിണിക്കുമെതിരായിരിക്കും തന്റെ പോരാട്ടമെന്ന് ഒബ്രഡോര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രഖ്യാപിച്ചിരുന്നു. വടക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ മെക്‌സിക്കോയില്‍ പ്രസിഡന്റിന് പുറമെ 128 സെനറ്റ് അംഗങ്ങളെയും 500 അധോസഭാംഗങ്ങളെയും ഒമ്പത് ഗവര്‍ണര്‍മാരെയും ആയിരത്തോളം പ്രാദേശിക പ്രതിനിധികളെയുമടക്കം മൂവായിരത്തോളം ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."