HOME
DETAILS
MAL
ദേശീയ പൗരത്വ പട്ടിക: അസം ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് സുപ്രിം കോടതി
backup
March 27 2019 | 00:03 AM
ന്യൂഡല്‍ഹി: അസമിലെ വോട്ടര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും സംബന്ധിച്ച് നാളെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാന്‍ അസം ചീഫ് സെക്രട്ടറിയ്ക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും സുപ്രിം കോടതിയുടെ നിര്‍ദ്ദേശം.
കരട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ലക്ഷക്കണക്കിനു പേര്‍ക്ക് അസമില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ഹരജികളിലാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. പൗരത്വ പട്ടികയില്‍ പേരുണ്ടായിരിക്കുകയും എന്നാല്‍ വിദേശിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ക്ക് അപ്പീലിന് അര്ഹതയുണ്ടായിരിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."