ജെറ്റിനെ സഹായിക്കാന്‍ തന്റെ പണം ഉപയോഗിക്കാമെന്ന് വിജയ് മല്യയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: 8000 കോടിയുടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സിനെ രക്ഷിക്കാന്‍ തന്റെ പണമുപയോഗിക്കാന്‍ ബാങ്കുകളോട് 9000 കോടി കടമെടുത്തു മുങ്ങിയ വിജയ് മല്യയുടെ നിര്‍ദേശം. അന്ന് കിങ്ഫിഷറിനെ സഹായിക്കാത്തവര്‍ ഇന്ന് ജെറ്റിനെ സഹായിക്കുകയാണെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. തന്റെ പേരിലുള്ള വായ്പകള്‍ തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാമെന്ന് പറഞ്ഞ 4,400 കോടി ഉപയോഗിച്ച് ജെറ്റ് എയര്‍വെയ്സിനെ രക്ഷിച്ചുകൂടേയെന്നാണ് മല്യയുടെ ചോദ്യം.
വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്.
ഇതില്‍ 4,400 കോടി രൂപ തിരിച്ചടക്കാമെന്നായിരുന്നു മല്യ ഉറപ്പ് നല്‍കിയത്.
ജെറ്റ് എയര്‍വേയ്സിന് പ്രതിസന്ധി തരണം ചെയ്യാന്‍ ധനകാര്യസ്ഥാപനങ്ങള്‍ നല്കുന്ന സാമ്പത്തികസഹായം നല്ലത് തന്നെയാണ്.
ഇതേ രീതിയില്‍ കിങ്ഫിഷറിനും സഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ടാകുമായിരുന്നുവെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."