HOME
DETAILS
MAL
നിരവ് മോദിയുടെ ശേഖരത്തിലെ പെയിന്റിങ്ങുകള്‍ ലേലത്തിന്
backup
March 27 2019 | 00:03 AM
ന്യൂഡല്‍ഹി: പഞ്ചാബ് നാഷ്നല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നിരവ് മോദിയുടെ സ്വകാര്യ ശേഖരത്തില്‍ അപൂര്‍വ പെയിന്റിങ്ങുകള്‍ ലേലം വിളിച്ച് വില്ക്കാന് ആദായനികുതി വകുപ്പിന്റെ തീരുമാനം.
രാജാരവിവര്‍മ ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളില്‍ 68 എണ്ണമാണ് ലേലം വിളിച്ച് വില്ക്കാന് തീരുമാനം.
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നിരവ് മോദിയുടെ ഉടമസ്ഥതയിലുളള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് അപൂര്‍വ പെയിന്റിങ്ങുകളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."