ഓണ്‍ലൈനിലൂടെ ഉടനടി പാന്‍കാര്‍ഡ്: ആധാറുണ്ടെങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാം
ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ഉടനടി പാന്‍ കാര്‍ഡ്. ആധാര്‍ അടിസ്ഥാനമാക്കിയാണ് പാന്‍ കാര്‍ഡ് അപേക്ഷിച്ചയുടന്‍ ലഭിക്കുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ഇ-പാന്‍ ലഭിക്കുക. ഫോണ്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമാണ് ഈ അവസരം ലഭിക്കുക.
പാന്‍ കാര്‍ഡിനായി ഒരു തുകയും ഓണ്‍ലൈനിലൂടെ നല്‍കേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം
ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി നേരിട്ട് ആര്‍ക്കും അപേക്ഷിക്കാം
മുന്‍പ് പാന്‍ കാര്‍ഡ് ഉള്ളവര്‍ അപേക്ഷിക്കരുത്. ആധാര്‍ കാര്‍ഡില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) അയച്ചാണ് വെരിഫൈ ചെയ്യുക.
ആധാറില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍, പേര്, ജനനതീയ്യതി, വിലാസം എന്നിവ തന്നെയായിരിക്കും പാന്‍ കാര്‍ഡിലും ഉണ്ടാവുക.
താമസക്കാരായ വ്യക്തികള്‍ക്കു മാത്രമാണ് ഇ- പാന്‍ കാര്‍ഡ് ലഭിക്കുക. ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് ലഭിക്കില്ല.
ആധാര്‍ കാര്‍ഡ് വഴി വെരിഫൈ ചെയ്ത് ഇ- പാന്‍ കാര്‍ഡ് അനുവദിച്ചാല്‍, പോസ്റ്റ് വഴി ആധാര്‍ കാര്‍ഡ് വീട്ടിലെത്തും.
പാന്‍- ആധാര്‍ കാര്‍ഡ് ബന്ധപ്പെടുത്തുന്നത് 2019 മാര്‍ച്ച് 31 വരെ നീട്ടിയതിനു പിന്നാലെയാണ് പുതിയ പദ്ധതിയുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയത്. ഇത് അഞ്ചാമത്തെ തവണയാണ് ആധാര്‍ ബന്ധിപ്പിക്കല്‍ മാറ്റിവയ്ക്കുന്നത്.
ഇ- പാന്‍ കാർഡിനു വേണ്ടി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എന്തെല്ലാം രേഖകള്‍ വേണം?
ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട രേഖകളൊന്നും ആവശ്യമില്ല. ആകെ വേണ്ടത് സ്‌കാന്‍ ചെയ്ത ഒപ്പാണ്.
റെസല്യൂഷന്‍- 200 ഡി.പി.ഐ
ടൈപ്പ്- കളര്‍
ഫയല്‍ ടൈപ്പ്- ജെ.പി.ഇ.ജി
സൈസ് (പരമാവധി)- 10 കെ.ബി
ഡയമെന്‍ഷന്‍- 2X4.5 സെന്റീ മീറ്റര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."