ജനാധിപത്യം കൊണ്ട് ഫാസിസത്തെ എതിര്‍ക്കണം: എം.എന്‍ കാരശ്ശേരി
കോഴിക്കോട്: ജനാധിപത്യം കൊണ്ട് ഫാസിസത്തെ എതിര്‍ക്കണമെന്ന് എം.എന്‍ കാരശ്ശേരി. എം.പി രാധാകൃഷ്ണന്റെ 'എന്റെ വിശപ്പിന്റെ വിശപ്പ്', എം.പി ബാലറാമിന്റെ 'നരഭോജികള്‍ വീട്ടുമുറ്റത്ത്' എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ:പി.പി രവീന്ദ്രന്‍ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി 'സംവാദത്തിന്റെ അന്ത്യം' എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു.
സംവാദങ്ങളുടെ അവസരം കുറഞ്ഞുവരികയാണെന്നും അടിയന്തിരാവസ്ഥയേക്കാള്‍ മോശപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. പാകിസ്ഥാന്‍ നശിച്ചുകൊണ്ടിരിക്കുന്നത് മതരാഷ്ട്രീയം മൂലമാണ്. ഇന്ത്യയും സമാനമായ രീതിയില്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെ ഭരണകര്‍ത്താക്കള്‍ മാനഭംഗപ്പെടുത്തുകയാണെന്ന് എം.പി രാധാകൃഷ്ണന്‍ പറഞ്ഞു.
സംഘടിത ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന കച്ചവട തന്ത്രമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് എന്‍.പി രാജേന്ദ്രന്‍ അഭിപ്രയപ്പെട്ടു. ഉമേഷ് ബാബു കെ.സി, കെ.കെ സുരേന്ദ്രന്‍, എ.കെ ഷിബുരാജ് സംസാരിച്ചു. ഇടം ബുക്‌സാണ് പുസ്തകങ്ങളുടെ പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."