വിക്ടേഴ്സിന്റെ ചുമതല ഇടത് ചാനലിന് കൈമാറാന്‍ നീക്കം; സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും രണ്ട് തട്ടില്‍
കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം നല്കുന്ന വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ നടത്തിപ്പ് സ്വകാര്യ ചാനല്‍ കമ്പനിക്ക് കൈമാറാനുള്ള നീക്കം വിവാദത്തില്‍. വിക്ടേഴ്സിന്റെ പിത്യത്വം അവകാശപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും കൊമ്പുകോര്‍ക്കുമ്പോഴാണ് ചാനല്‍ തന്നെ സ്വകാര്യ മേഖലയ്ക്ക് താല്‍ക്കാലികമായി അടിയറ വയ്ക്കാനുള്ള നീക്കവും സജീവമായത്.
വിക്ടേഴ്സില്‍ സാങ്കേതിക പരിജ്ഞാനമുള്ള വേണ്ടത്ര ജീവനക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നടത്തിപ്പ് ചുമതല കൈമാറാനുള്ള നീക്കത്തോട് വിദ്യാഭ്യാസ വകുപ്പിനോ ഇടത് അധ്യാപക സംഘടനകള്‍ക്കോ യോജിപ്പില്ലെന്നാണ് അറിയുന്നത്. അഞ്ചു വര്‍ഷത്തേക്ക് നടത്തിപ്പ് ചുമതല നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ ഇടത് ആഭിമുഖ്യമുള്ള ചാനലിനായിരിക്കും സാമ്പത്തിക നേട്ടം ഉണ്ടാകുക. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സമ്മതപത്രം ഒപ്പു വയ്ക്കുന്നതോടെ സര്‍ക്കാര്‍ മാറിയാലും ചാനലിന്റെ നടത്തിപ്പ് ചുമതല സി.പി.എമ്മിന്റെ നിയന്ത്രണത്തിലായിരിക്കും. നിലവില്‍ 36 ഓളം ജീവനക്കാരാണ് വിക്ടേഴ്സ് ചാനലില്‍ ഉള്ളത്.
ചട്ടപ്രകാരം പി.ആര്.ഡിയില്‍ നിന്നും സാങ്കേതിക വൈദഗ്ധ്യമുള്ള അഡീഷണല്‍ സെക്രട്ടറി റാങ്കുള്ള ഉദ്യോഗസ്ഥനായിരുന്നു ചാനലിന്റെ ചുമതല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ റാങ്കുള്ള ഇടത് സംഘടനാ നേതാവാണ് ചുമതല വഹിക്കുന്നത്. ഇദ്ദേഹത്തെ നിയമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്നും ആക്ഷേപമുണ്ട്. അതേസമയം ചാനല്‍ ചുമതല കൈമാറ്റം നടന്നില്ലെങ്കില്‍ ഇടത് സ്വകാര്യ ചാനലിലെ അധിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വിക്ടേഴ്സില്‍ നിയമിക്കാനുള്ള നീക്കവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."