സമസ്ത ബഹ്റൈൻ ‘കോവിഡ് ഹെല്‍പ് ഡെസ്ക്’ ഗവർണറേറ്റ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു
>>’വിഖായ‘യുടെ സേവന പ്രവർത്തനങ്ങൾക്ക് അഭിനന്ദനം
മനാമ: സമസ്ത ബഹ്റൈന്‍ മനാമയിലെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തി വരുന്ന കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിലെ ഗവർണറേറ്റ് പ്രതിനിധികള്‍ നേരില്‍ സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തി.
മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സജ്ജീകരിച്ച പ്രത്യേക കോവിഡ് ഹെല്‍പ് ഡെസ്കിന്‍റെ പ്രവര്‍ത്തനങ്ങളാണ് ഗവൺമെന്റ് പ്രതിനിധികൾ, നേരിൽ കാണാന്‍ എത്തിയത്.
സമസ്ത ബഹ്റൈന്‍ പ്രതിനിധികളും എസ്.കെ.എസ്.എസ്. എഫ് വിഖായ പ്രവര്‍ത്തകരും സമസ്ത സംഘത്തെ സ്വീകരിച്ചു.
ബഹ്റൈനിലുടനീളം സമസ്ത നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഫുഡ്കിറ്റ് വിതരണങ്ങളും സംഘം ചോദിച്ചറിഞ്ഞു.
ക്വാറന്‍റീനായി പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗുകളിലടക്കം ഫുഡ് കിറ്റ് വിതരണം നടത്തിവരുന്ന വിഖായ പ്രവര്‍ത്തകരെയും സംഘം പ്രശംസിച്ചു. തുടര്‍ന്നും അധികൃതരുടെ ആവശ്യാനുസരണം വിഖായ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി.
സന്ദര്‍ശനത്തിനിടെ, സമസ്ത ബഹ്റൈന്‍ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഭക്ഷണ കിറ്റുകളുടെ രണ്ടാം ഘട്ട വിതരണ കൈമാറ്റവും നടന്നു.
ചടങ്ങില്‍ വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ജനറൽ മാനോജര്‍ ആൻ്റണി പൗലോസ്, കാപ്പിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്റ്റാർറ്റജിക്ക് പ്ലാനിംങ്ങ് മാനേജ്മെൻ്റ് മേധാവി ജനാബ് യൂസഫ് യാകൂബ് ലോറി, സേതുരാജ് കടക്കൽ എന്നിവര്‍ പങ്കെടുത്തു.
സമസ്ത, വിഖായ പ്രതിനിധികളായി സമസ്ത ബഹ്റൈന്‍ ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടിക, കോ-ഓര്‍
ഡിനേറ്റര്‍മാരായ അഷ്റഫ് അന്‍വരി, ഹാഫിസ് ശറഫുദ്ധീന്‍, റബീഅ് ഫൈസി, അബ്ദുല്‍ മജീദ് ചോലക്കോട്, സുലൈമാന്‍ പറവൂര്‍, ജഅഫര്‍ കണ്ണൂര്‍, റഊഫ്, ജസീര്‍ വാരം എന്നിവരുടെ നേതൃത്വത്തിലുള്ള വിഖായ പ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."