HOME
DETAILS
MAL
ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
backup
June 08 2020 | 07:06 AM
തിരുവനന്തപുരം: ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകള്‍ക്കു പുറമേ നാളെ പാലക്കാടും 10ന് ഇടുക്കിയിലും തൃശൂരും മലപ്പുറത്തും യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."