ഡല്‍ഹിയിലും ചെന്നൈ
ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ രണ്ട@ാം റൗണ്ട@ിലെ ആദ്യ പോരാട്ടത്തില്‍ ചെന്നൈക്ക് ജയം. ആറ് വിക്കറ്റിന് ഡല്‍ഹി കാപിറ്റലിനെയാണ് ചെന്നൈ തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.
ഡല്‍ഹിയുടെ ഹോംഗ്രൗണ്ട@ായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ടോസ് ലഭിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറു വിക്കറ്റിന് 147 റണ്‍സാണ് ഡല്‍ഹിക്കു നേടാനായത്. ഒരു ഘട്ടത്തില്‍ 170ന് അടുത്ത് റണ്‍സ് ഡല്‍ഹി നേടുമെന്ന് കരുതിയെങ്കിലും മികച്ച ബൗളിങിലൂടെ സി.എസ്.കെ ഡല്‍ഹിയെ ചുരുട്ടിക്കെട്ടി.
51 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടോപ്‌സ്‌കോറര്‍. മുബൈക്കെതിരായ ആദ്യ കളിയില്‍ ടീമിന്റെ വിജയശില്‍പ്പിയായ ഋഷഭ് പന്ത് 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. പന്തിന്റെയുള്‍പ്പെടെ ഒരോവറില്‍ രണ്ട@ു വിക്കറ്റെടുത്ത ഡ്വയ്ന്‍ ബ്രാവോയാണ് ഡല്‍ഹിയുടെ കുതിപ്പിന് ബ്രേക്കിട്ടത്. പിന്നീട് ഡല്‍ഹിക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടണ്ടിരുന്നു. ഏഴു റണ്‍സ് നേടുന്നതിനിടെ നാലു വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്.
ശ്രേയസ് അയ്യര്‍ (18), പൃഥ്വി ഷാ (24), കോളിന്‍ ഇന്‍ഗ്രാം (2), കീമോ പോള്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത ബ്രാവോയാണ് ഡല്‍ഹി ബാറ്റിങ്ങിന് കടിഞ്ഞാണിട്ടത്. രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പന്ത് ഈ കളിയിലും ഡല്‍ഹിക്കായി വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവച്ചത്. അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പന്ത് ചെന്നൈയില്‍നിന്ന് കളി തട്ടിയെടുക്കുമെന്ന സൂചനകള്‍ നല്‍കവെയാണ് ബ്രാവോയിലൂടെ ചെന്നൈ പന്തിനെ വീഴ്ത്തിയത്. പന്തിനെ ബൗണ്ട@റി ലൈനിന് അരികില്‍ റണ്ണിങ് ക്യാച്ചിലൂടെ ശര്‍ദ്ദുല്‍ താക്കൂര്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഷെയിന്‍ വാട്‌സണ്‍ 44 റണ്‍സെടുത്തു. 5 പന്തില്‍ 5 റണ്‍സെടുത്ത് അമ്പാട്ടി റായുഡുവും പുറത്തായി. 30 റണ്‍സുമായി സുരേഷ് റെയ്‌നയും കൂടാരം കയറി. കേദാര്‍ ജാദവ് 27 റണ്‍സെടുത്തു. 32 റണ്‍സോടെ ധോണി പുറത്താകാതെ നിന്നു. ഡല്‍ഹിക്കു വേണ്ടി അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."