HOME
DETAILS

മലപ്പുറം വീണ്ടും ദേശീയശ്രദ്ധയില്‍

  
backup
April 17 2017 | 20:04 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80

മലപ്പുറം മണ്ണിനു മാധുര്യമാണെന്നു മലയാളി ഒരിക്കല്‍ക്കൂടി രുചിച്ചറിഞ്ഞു. കോലാഹലങ്ങളും വീരവാദങ്ങളുമെല്ലാം അപ്രസക്തമാക്കി രാജ്യതലസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പതാകവാഹകനായ ഒരു മലയാളിയെക്കൂടി ഈ നാട് തെരഞ്ഞെടുത്തു. രാജ്യം നേരിടുന്ന ഫാഷിസത്തിന്റെ ആപത്ഘട്ടങ്ങളെ തരണംചെയ്യുന്നതിനായി നിയോഗിക്കപ്പെടാന്‍ പോകുന്ന മതേതരത്വകൂട്ടായ്മയുടെ നായകസ്ഥാനത്ത് ഇനി നമ്മുടെ കുഞ്ഞാപ്പയും.
മലയാളത്തിന്റെ യശസ് ലോകത്തിന്റെ നെറുകയിലെത്തിച്ച ഇ. അഹമ്മദിന്റെ വേര്‍പാടിന്റെ വേദന യകലും മുമ്പാണ് പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ടി വന്നത്. ആ നിയോഗം വന്നുചേര്‍ന്നതാവട്ടെ കേരളത്തിലെ ജനപ്രിയ നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിക്കും.
കേരളത്തിന്റെ രാഷ്ട്രീയക്കളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അഭിപ്രായവ്യത്യാസമുള്ള ഒട്ടേറെപ്പേരുണ്ടായിരുന്നു, ആയിരക്കണക്കിനു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ.
അബ്ദുസമദ് സമദാനി, സിറാജ് സേട്ട് തുടങ്ങി മറ്റേതെങ്കിലും ദേശീയനേതാക്കളെ മത്സരിപ്പിക്കണമെന്ന് അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഈ അഭിപ്രായത്തിന്റെ കാരണം കുഞ്ഞാലിക്കുട്ടിയോടുള്ള താല്‍പ്പര്യക്കുറവായിരുന്നില്ല. അദ്ദേഹത്തോടുള്ള അമിതമായ ആവേശമായിരുന്നു. കുഞ്ഞാലിക്കുട്ടി കേരളത്തില്‍ വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ഏതു തിരക്കിലും ഏതു സാധാരണക്കാരനും ബന്ധപ്പെടാന്‍ കഴിയുന്ന നേതാവ്.
നല്ല നേതാവ് അനുയായിപ്പോലെ വിനയാന്വിതനാകണമെന്നും നല്ല അനുയായി നേതാവിനെപ്പോലെ ഉത്തരവാദിത്വം കാണിക്കണമെന്നുമാണല്ലോ. മന്ത്രിയാണെങ്കില്‍പോലും ശനിയും ഞായറും രാവിലെ ധൈര്യമായി ആര്‍ക്കും കുഞ്ഞാലിക്കുട്ടിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍പോകാം. കുളിയും പത്രവായനയും ഭക്ഷണവും കഴിഞ്ഞ് രാവിലെ കൃത്യം 8.30 ന് കുഞ്ഞാപ്പ സന്ദര്‍ശകരെ സ്വീകരിക്കാന്‍ തയാറായി എത്തും.
അദ്ദേഹത്തെ കാണാനെത്തുന്നവരില്‍ എല്ലാ മത,രാഷ്ട്രീയ,സാമുദായിക വിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ടാകും. ഉദ്യോഗസ്ഥരും വ്യവസായ-വാണിജ്യരംഗങ്ങളിലെ പ്രമുഖരുമുണ്ടാകും. രാഷ്ട്രീയനേതാക്കളും സാധാരണ പ്രവര്‍ത്തകരുമുണ്ടാകും. കര്‍ഷകരും തൊഴിലാളികളുമുണ്ടാകും. വിദ്യാര്‍ഥികളും യുവാക്കളുമുണ്ടാകും. എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന. കേരളീയസമൂഹത്തിന് ഈ ഒരത്താണി നഷ്ടപ്പെട്ടുകൂടായെന്നതായിരുന്നു എതിര്‍പ്പിനു കാരണം.
എല്ലാം പഠിച്ച്, എല്ലാ വശങ്ങളും മനസ്സിലാക്കി മുസ്‌ലിംലീഗിന്റെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചു. കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും. ദേശീയരാഷ്ട്രീയത്തിലേയ്ക്കു പോയാലും അദ്ദേഹം കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം കേരളം നിറഞ്ഞമനസോടെ സ്വാഗതം ചെയ്തു. എല്ലാവര്‍ക്കും ബോധ്യമായി കുഞ്ഞാലിക്കുട്ടിയല്ല മത്സരിക്കുന്നതെങ്കില്‍ ഇതുപോലൊരു ഓളമുണ്ടാക്കാന്‍ കഴിയില്ലെന്ന്.
ആരായാലും ജയിക്കും. ജയമല്ലല്ലോ പ്രശ്‌നം. മറ്റാരായാലും കഴിഞ്ഞ പത്തിരുപതു ദിവസം മലപ്പുറം കണ്ട ആവേശകരമായ പ്രവര്‍ത്തനം, ഐക്യം ഇതൊന്നും ഇത്രത്തോളം ഉണ്ടാകുമായിരുന്നില്ല. മലപ്പുറത്ത് യു.ഡി.എഫില്‍ നിലനിന്ന പ്രശ്‌നങ്ങളെല്ലാം മഞ്ഞുപോലെ ഉരുകിത്തീര്‍ന്ന കാഴ്ചകണ്ടു വിസ്മയിച്ചു പോയി. ഭാര്യയും ഭര്‍ത്താവും ഇടക്ക് പിണങ്ങും വീണ്ടും നന്നാവും, അവര്‍ക്ക് കുട്ടികളുണ്ടാവും. അതുപോലെയാണ് ലീഗും കോണ്‍ഗ്രസും. ഇവര്‍ പിണങ്ങുന്നത് കണ്ട് ആരും സന്തോഷിക്കേണ്ട. അവര്‍ നന്നാവും അവര്‍ക്ക് വീണ്ടും കുട്ടികളുണ്ടാവും- സി.എച്ചിന്റെ ഫലിതരസമുള്ള പ്രസംഗം ഓര്‍ത്തു പോയി.
1972 ഏപ്രില്‍ 5. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ വേര്‍പാട്. മണ്ഡലത്തില്‍ കാലുകുത്താതെ ലോക്‌സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട റെക്കോഡുള്ള നേതാവിന്റെ പിന്‍ഗാമി. ചര്‍ച്ചകള്‍ പലതും നടന്നു. പല പേരുകളും ഉയര്‍ന്നു വന്നു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനം വന്നു. മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മന്ത്രി സി.എച്ച് മുഹമ്മദ് കോയ പാര്‍ലമെന്റിലേയ്ക്കു പോകും.
പലര്‍ക്കും അതുള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. 1962 ല്‍ കോഴിക്കോട്ട് നിന്ന് അത്ഭുത വിജയം നേടി പാര്‍ലമെന്റിലെത്തി ചരിത്രം സൃഷ്ടിച്ച സി.എച്ച് തന്നെ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയെന്ന് അന്ന് ആ തെരഞ്ഞെടുപ്പ് തെളിയിച്ചു.
പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും അന്നുകണ്ട ഐക്യവും ആവേശവും ഓര്‍മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ മലപ്പുറത്തെ സാന്നിധ്യം മറക്കാനാവില്ല. മുന്നണിക്ക് പുറത്തുള്ള കെ .എം മാണിയും സഹപ്രവര്‍ത്തകരുമെത്തി.
ഇതൊക്കെ മലപ്പുറത്തെ ഐക്യജനാധിപത്യ മുന്നണിപ്രവര്‍ത്തകരെ വല്ലാതെ സ്വാധീനിച്ചു. എല്ലാം മറന്ന അവര്‍ ഒരു മുന്നണിയായല്ല ഒരു പാര്‍ട്ടി പോലെ പ്രവര്‍ത്തിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ അര ലക്ഷത്തിലേറെ വോട്ട് കൂടുതല്‍ നേടാനായത് വിജയത്തിളക്കം വര്‍ധിപ്പിക്കുന്നു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.
ഈ വോട്ടുകളും കൂടിയ വോട്ടുകളും കുഞ്ഞാലിക്കുട്ടിയും ഫൈസലും പങ്കിട്ടു. അതുകൊണ്ട് ഒരു ലക്ഷം വോട്ടിലേറെ എല്‍.ഡി.എഫിനും കൂടി. 36.77 ശതമാനം വോട്ട് എല്‍.ഡി.എഫ് നേടിയപ്പോള്‍ യു. ഡി.എഫ് ആവട്ടെ 55 ശതമാനം വോട്ടാണ് നേടിയത്. ഏഴു മണ്ഡലങ്ങളിലും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു.
സ്വന്തം മണ്ഡലമായ വേങ്ങരയില്‍ 40,529 വോട്ടാണ് കൂടുതല്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം മലയാളികള്‍ക്ക് പൊതുവിലും മലബാറുകാര്‍ക്ക് പ്രത്യേകിച്ചു കേരളതലസ്ഥാനത്ത് ഒരു നാഥനുണ്ടായിരുന്നു.
ഭരണത്തിലാണെങ്കിലും അല്ലെങ്കിലും കുഞ്ഞാലിക്കുട്ടി കേരളം നിറഞ്ഞു നിന്നു. ഭരണത്തില്‍ വലിയ സ്വാധീനവും ഭരണം വിട്ടാല്‍ വട്ടപ്പൂജ്യവുമാകുന്ന ചില നേതാക്കളുണ്ട്.
ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ ചിലര്‍. ആ ഗണത്തില്‍പ്പെടാത്തത് കൊണ്ട് തന്നെ കുഞ്ഞാപ്പ എന്നും കേരളം നിറഞ്ഞുനിന്നു. രാഷ്ട്രീയ എതിരാളികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും അദ്ദേഹം സ്വീകാര്യനായി.
കേരള രാഷ്ട്രീയത്തില്‍ വജ്രശോഭ പരത്തിയ കുഞ്ഞാലിക്കുട്ടി ഇനി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങും. കര്‍മത്തിന്റെ അനന്ത വിസ്തൃതമായ വിഹായസ്സില്‍ വിഹരിക്കാന്‍ ഈ ഏറനാട്ടുകാരന് കഴിയട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago