HOME
DETAILS

യു.ജി.സി. വിടപറയുമ്പോള്‍

  
backup
July 02 2018 | 18:07 PM

%e0%b4%af%e0%b5%81-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d

ഉന്നതവിദ്യാഭ്യാസരംഗത്തെ സമഗ്രപരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിച്ച്, നിലവിലുള്ള യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി) എന്ന സംവിധാനം ഇല്ലാതാക്കി പകരം ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ (എച്ച്.ഇ.സി.ഐ) രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരടു നിയമം പുറത്തിറക്കിക്കഴിഞ്ഞു.


യു.ജി.സി, എ.ഐ.സി.ടി.ഇ, എന്‍.ഐ.ടി തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്ത ഏജന്‍സികള്‍ക്കു പകരമായി ഹയര്‍ എജ്യുക്കേഷന്‍ ഇവാല്വേഷന്‍ ആന്റ് റഗുലേഷന്‍ അതോറിറ്റി ('ഹീര') എന്ന സംവിധാനം ആരംഭിക്കാന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആലോചിച്ചിരുന്നു. അതില്‍നിന്നു ചുവടുമാറിയാണ് മോദി സര്‍ക്കാരിന്റെ പുതിയ എച്ച്.ഇ.സി.ഐ.
ഈ കമ്മിഷന്റെ ലക്ഷ്യമെന്ത് എന്ന് അതിന്റെ അസ്ഥിവാരം കീറി പരിശോധിച്ചാല്‍ കണ്ടെത്താനാവുക അക്കാദമിക് നിലവാരം ഉയര്‍ത്തുകയെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മുറവിളിയുടെ പ്രതിധ്വനി മാത്രമാണ്. സ്വതന്ത്രഭാരതത്തില്‍ ഈ മുറവിളി ആദ്യം തുടര്‍ച്ചയായി ഉയര്‍ന്നുവന്നപ്പോഴാണ്, 1953ല്‍ യു.ജി.സി നിലവില്‍ വന്നത്. വീണ്ടും ഈ മുറവിളി ഉയര്‍ന്നുകൊണ്ടിരുന്നു.


അക്കാദമിക മികവിലേക്കു ചുവടു മാറ്റാന്‍ ആ മേഖലയില്‍ നടപ്പിലാക്കേണ്ട ഏറ്റവും കാതലായ മാറ്റം സ്വയംഭരണാവസ്ഥയാണെന്ന ആഹ്വാനം ഒരു മന്ത്രംപോലെ ഇപ്പോഴത്തെ കരടിലുണ്ട്. അതും പുതുമയുള്ളതല്ല. ഇതേ ആഹ്വാനവും നിര്‍ദേശവും നേരത്തേയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കരടില്‍ പുതുമയൊന്നും കാണാനാകില്ല. ഇത്തരം ഭേദഗതികള്‍ പുതിയ തിരിച്ചറിവുകളെ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നൊക്കെയുള്ള വിമര്‍ശനത്തിലും കഴമ്പില്ലാതില്ല. ഏതായാലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മേന്മ കൈവരിക്കാന്‍ ഇനിയും അവിശ്രമം സഞ്ചരിക്കാനുണ്ടെന്ന് പുതിയ കരടും അടിവരയിട്ടു വ്യക്തമാക്കുകയാണ്.


ഇത്തരം പ്രക്രിയകള്‍ എന്നും ഏറെ സങ്കീര്‍ണതയുള്ളവയാക്കി മാറ്റുകയാണ്. ബിരുദ, ബിരുദാനന്തര പഠനാന്തരീക്ഷത്തെ നിരവധി തട്ടുകളിലായി വിഭജിക്കുകയാണു ചെയ്യുന്നത് എന്ന വിമര്‍ശനമുണ്ട്. യു.ജി.സി ആക്ടിനെ നവീകരിച്ച് ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ എന്ന പുതിയ പ്രഖ്യാപനം വിശുദ്ധവല്‍ക്കരിക്കുമെന്ന പ്രതീക്ഷ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വച്ചു പുലര്‍ത്തുണ്ട്. അതിനു കാരണമാകുന്നതു താഴെപ്പറയുന്ന മൂന്നു കാര്യങ്ങളാണ്:


1. നിയന്ത്രണാധികാരം, ഗുണമേന്മാ മൂല്യനിര്‍ണയം, സാമ്പത്തികസഹായ വിതരണം എന്നിവയില്‍ ഊന്നിക്കൊണ്ടാണു യു.ജി.സി പ്രവര്‍ത്തിച്ചു വരുന്നതെങ്കില്‍, ഇപ്പോള്‍ വിഭാവന ചെയ്ത കമ്മിഷന്‍ സ്ഥാപനങ്ങളുടെ അക്കാദമികനിലവാരത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനരീതികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുക.
ഗ്രാന്റുകളും ഫണ്ടിങും പൂര്‍ണമായും മാനവവിഭവശേഷി വകുപ്പിന്റെ ചുമതലയിലേയ്ക്കു മാറുമ്പോള്‍ ഈ കമ്മിഷനു സ്വസ്ഥമായി ആലോചിച്ചു കാര്യങ്ങള്‍ രൂപവല്‍ക്കരിക്കാനും തീരുമാനങ്ങള്‍ നടപ്പാക്കാനും സമയവും അവസരവും ലഭ്യമാകുമെന്നതില്‍ സംശയമില്ല.


2. ആയിരത്തില്‍പ്പരം വരുന്ന സര്‍വകലാശാലകളും കോളജുകളും ഇതര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അവിടങ്ങളിലെ പ്രവര്‍ത്തനം പഠിച്ചു മൂല്യനിര്‍ണയം നടത്തുക, 'നാക് ' പോലുള്ള അനുബന്ധ ഏജന്‍സികളുടെ സഹായത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു ഗ്രേഡ് നിശ്ചയിക്കുകയെന്നത് യു.ജി.സിക്കു പ്രയാസമേറിയതും സങ്കീര്‍ണവുമായ കാര്യമായിരിക്കെ 'സുതാര്യമായ സ്വയം വെളിപ്പെടുത്തല്‍' എന്നതായിരിക്കും പുതിയ കമ്മിഷന്റെ രീതി.


3. വ്യാജസര്‍വകലാശാലകളെയും മറ്റു വ്യാജവിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്തി മന്ത്രാലയത്തിനു ലിസ്റ്റ് കൈമാറുകയെന്ന പ്രവര്‍ത്തനരീതിയാണു യു.ജി.സി നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍നിന്നു വ്യത്യസ്തമായി ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കാനും വ്യാജമാണെന്നു കണ്ടെത്തിയാല്‍ അവ പൂട്ടിക്കാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും നിര്‍ദിഷ്ട കമ്മിഷന് അവകാശമുണ്ടായിരിക്കും.


പഠനപ്രക്രിയയുടെ പരിണിതഫലത്തില്‍ കൂടുതല്‍ മികവു കേന്ദ്രീകരിച്ചുകൊണ്ടുള്ള അക്കാദമിക് അളവുകോലുകള്‍ സൃഷ്ടിച്ചെടുക്കുക, സ്ഥാപനങ്ങള്‍ തന്നെ സ്വയം ഗുണനിലവാര പരിശോധകരാകുക, അതിനു പ്രാപ്തമാക്കാനുള്ള കമ്മിഷന്‍ പ്രവര്‍ത്തിക്കുക, അധ്യാപക പരിശീലനത്തിനു കൂടുതല്‍ വ്യക്തത കൈവരുത്തുകയും നടപ്പിലാക്കുകയും ചെയ്യുക, വിദ്യാഭ്യാസ സാങ്കേതികവിദ്യയില്‍ മികവ് ഉറപ്പുവരുത്തുക എന്നീ അക്കാദമിക് മുന്‍തൂക്കങ്ങള്‍ പ്രായോഗികവല്‍ക്കരിക്കുന്ന തരത്തില്‍ പുതിയ കമ്മിഷന്‍ പ്രവര്‍ത്തനമേഖല ശ്രദ്ധ കേന്ദ്രീകരിക്കും.
വിപുലമായ പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പാക്കുമ്പോഴുണ്ടാകുന്ന പാളിച്ചകള്‍ ഒരു പരിധിവരെ ഈ ചുരുക്കിക്കൊണ്ടു വരല്‍ പരിഹരിക്കും. ശമ്പളപരിഷ്‌കരണവും പ്രൊമോഷന്‍ നിശ്ചയിക്കലും വലിയ ബാധ്യതയായ ജോലിഭാരമായി യു.ജി.സിയെ വരിഞ്ഞുകെട്ടിയതു പുതിയ കമ്മിഷനിലൂടെ ലഘൂകരിക്കപ്പെടുമെന്നത് ഉദാഹരണങ്ങളിലൊന്നാണ്.
കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ തീരുമാനങ്ങള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രം നടത്തുന്ന അധിനിവേശമാണെന്ന വിമര്‍ശനത്തെ തല്‍ക്കാലം വിസ്മരിക്കാം. രാജ്യത്തെ വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ ഇപ്പോള്‍ നടപ്പിലുള്ള മാനവ വിഭവശേഷി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണങ്ങളിലൂടെ ലഭിക്കുന്ന അക്കാദമിക് ഓട്ടോണമി ഇതര സര്‍വകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കൂടി വ്യാപിക്കുമ്പോള്‍ അത് ഏറെ പ്രതീക്ഷ സൃഷ്ടിക്കും.


അക്കാദമിക് പരിസരങ്ങളിലേക്കുള്ള രാഷ്ട്രീയനുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും ഗുണമേന്മയുള്ളവരെ മാത്രം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുകയെന്ന വെല്ലുവിളി കൂടി അതിജീവിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ കമ്മിഷനു ഗുണപരമായി വല്ലതും ചെയ്യാന്‍ സാധിക്കൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago