അകത്ത് ജീവന്റെ തുടിപ്പ്; തായ് ജനതയുടെ പ്രാര്‍ഥനയ്ക്കു ഫലം കാണുന്നു
ബാങ്കോക്ക്: ഒരാഴ്ചയായി നീണ്ട പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ തായ്ലന്ഡ് ജനതയ്ക്കു സന്തോഷകരമായ വാര്‍ത്ത പുറത്തെത്തി.
താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും ജീവിച്ചിരിപ്പുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയാകും ഇനി രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്‍പിലുള്ള വെല്ലുവിളി.
ചെളിയും വെള്ളവും പൂര്‍ണമായി നീങ്ങാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ദുഷ്കരമായി തുടരുകയാണ്. നേരത്തെ ഗുഹക്കകത്തെ വെള്ളം വന്‍ കുതിരശക്തിയുള്ള മോട്ടോര്‍ പമ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴിവാക്കിയെങ്കിലും മഴ കനത്തതോടെ ഗുഹയില്‍ വീണ്ടും വെള്ളം നിറഞ്ഞിരുന്നു. സമാന്തര തുരങ്കപാതയുണ്ടാക്കി നടത്തിയ രക്ഷാപ്രവര്‍ത്തനവും വിജയം കണ്ടില്ല.
കഴിഞ്ഞയാഴ്ച പത്തു കിലോ മീറ്റര്‍ നീളമുള്ള ഗുഹയിലാണു സംഘം കുടുങ്ങിയത്. തായ്ലന്ഡിലെ ഏറ്റവും വലിയ ഗുഹയാണിത്. ആയിരത്തോളം തായ് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാനായി യു.എസ്, ബ്രിട്ടന്, ആസ്ത്രേലിയ, ചൈന, ജപ്പാന് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."