HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യം: ഡല്‍ഹി മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയതായി റിപ്പോര്‍ട്ട്
backup
June 08 2020 | 09:06 AM
ന്യൂഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. പനി തൊണ്ടവേദന എന്നിവയെത്തുടര്‍ന്നാണ് കെജ് രിവാള്‍ സമ്പര്‍ക്കവിലക്കില്‍ പോയത്. കൊവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും.
ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാള് റദ്ദാക്കിയിരുന്നു.ഞായയറാഴ്ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒടുവിലായി കെജ്രിവാള് പ്രത്യക്ഷപ്പെട്ടത്.
അതേ സമയം ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ നല്കുകയുള്ളൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള 10,000 കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."