തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിച്ച ബി.ജെ.പി ഇന്ന് പിതൃത്വം അവകാശപ്പെടുന്നു; അനാവശ്യ പ്രശ്‌നം സൃഷ്ടിക്കാതെ അതിനെ പാവങ്ങള്‍ക്കായി പ്രയോജനപ്പെടുത്തൂ- മോദിയോട് സോണിയ
ന്യൂഡല്‍ഹി: തോഴിലുറപ്പ് പദ്ധതിയെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി. തൊഴിലുറപ്പ് പദ്ഥി കൊണ്ടു വന്നപ്പോള്‍ വിമര്‍ശിക്കാന്‍ മുന്‍നിരയില്‍ നിന്നവരാണ് ബി.ജെ.പി എന്നു പറഞ്ഞ സോണിയ ഇന്ന് അവര്‍ അതിന്റെ പിതൃത്വം അവകാശപ്പെടുകയാണെന്ന് പരിഹസിച്ചു. 2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലോക്ക്ഡൗണ്‍ സമയത്ത് പുതിയ പ്രഖ്യാപനമായി അവതരിപ്പിച്ചതിനെയും സോണിയ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമെന്ന് തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ചത് മോദിക്ക് ഓര്‍മ്മയില്ലേ എന്നും സോണിയ ഗാന്ധി ചോദിച്ചു. പദ്ധതിയെ തള്ളിയ സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചപ്പോഴും അതിന്റെ ഫലങ്ങള്‍ പ്രകടമായിരുന്നു. അതുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയെ ഒരു കോണ്‍ഗ്രസ്-ബി.ജെ.പി പ്രശ്‌നമായി കാണരുതെന്നും സോണിയ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ പരാമര്‍ശം.
കൊവിഡിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയിലായി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാത്തവരായിത്തീര്‍ന്നപ്പോള്‍ പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയിലൂന്നിയ പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. വാക്കുകളേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രവൃത്തികളെന്നും പദ്ധതിയെ പാവങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."