HOME
DETAILS
MAL
മലേഗാവില്‍ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേരെ പൊലിസ് രക്ഷപ്പെടുത്തി
backup
July 02 2018 | 18:07 PM
മുംബൈ: മഹാരാഷ്ട്രയിലെ ദുലെയില്‍ ആള്‍കൂട്ടം അഞ്ച് പേരെ കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുന്‍പ് മലേഗാവില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് അഞ്ച് പേരെ പൊലിസ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ അലി അക്ബര്‍ റോഡിലെ ആസാദ് നഗറിലാണ് സംഭവം.
രണ്ട് വയസുകാരന് ഉള്‍പ്പടെയുള്ള അഞ്ചംഗ കുടുംബത്തെ ആള്‍ക്കൂട്ടം കല്ലെറിയുന്നുണ്ടെന്ന വിവരം ലഭിച്ച പൊലിസ് ഉടന്‍ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലിസ് ഇവരെ രക്ഷപ്പെടുത്തിയത്.
ആക്രമണം നടത്തിയതിനും കൃത്യ നിര്‍വഹണത്തിന് തടസം നിന്നതിനും നാട്ടുകാര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണമാണോ ആക്രമണത്തിന് പിന്നിലെന്നത് പരിശോധനയിലാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."