'അതിര്‍ത്തിയുടെ സത്യാവസ്ഥ എല്ലാവര്‍ക്കുമറിയാം എന്നാലും സ്വയം ആശ്വസിക്കാന്‍ ഈ ചിന്ത ഉപകരിക്കും'- പ്രതിരോധ നയത്തെ വാഴ്ത്തിപ്പാടിയ അമിത് ഷായെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ ഇന്ത്യന്‍ നയം ലോകം മുഴുവന്‍ അംഗീകരിച്ചതാണെന്ന ആഭ്യന്ത മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
'അതിര്‍ത്തിയിലെ സത്യാവസ്ഥ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്വന്തം മനസ്സിനെ സന്തോഷിപ്പിക്കാനായി ഇത്തരം ചിന്തകള്‍ ഉപകരിക്കും'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രതിരോധ നയത്തിന് ആഗോളതലത്തില്‍ നല്ല അംഗീകാരമാണ്. അമേരിക്കയും ഇസ്‌റാഈലും കഴിഞ്ഞാല്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിവുള്ള മറ്റൊരു രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് ലോകം മുഴുവന്‍ സമ്മതിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം ബീഹാറിലെ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ഈപരാമര്‍ശം.
'രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് ഏതു സമയവും ആര്‍ക്കും കയറിവരാവുന്ന ഒരു സമയം നിലനിന്നിരുന്നു. സൈനികരെ കൊന്നൊടുക്കുകയും എന്നാല്‍ ഡല്‍ഹിയുടെ ആസ്ഥാനം ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു സമയം. എന്നാല്‍ ഉറിയും പുല്‍വാമയും നടക്കുന്നത് ഞങ്ങളുടെ സമയത്താണ്. അന്ന് മോദിയും ബി.ജെ.പി സര്‍ക്കാരുമായിരുന്നു. ഞങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും എയര്‍ സ്‌ട്രൈക്കും നടത്തി,' അമിത് ഷാ പറഞ്ഞു.
മെയ് ആദ്യവാരം മുതല്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ രൂക്ഷമായി തുടര്‍ന്നുവരുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. അതിര്‍ത്തിയില്‍ ചൈന വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുമെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."