വയനാട്ടിലെ സ്ഥാനാര്‍ഥിയെ ഇടതുപക്ഷം പിന്‍വലിക്കണം: സുധീരന്
കാസര്‍കോട്: രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയെ ഇടതുപക്ഷം പിന്‍വലിക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കാസര്‍കോട് നായന്മാര്മൂലയില് യു.ഡി.എഫ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഇടതു കക്ഷികള്‍ പ്രകടിപ്പിക്കുന്നത് അവരുടെ മാത്രം അഭിപ്രായമാണ്. അതു കോണ്‍ഗ്രസിന്റെ കണ്ണില്‍ ശരിയല്ല. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്കെതിരേ ശക്തമായ പോരാട്ടം വയനാട്ടിലെ രാഹുലിന്റെ മത്സരത്തോടെ സാധ്യമാകും.
വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ ആശങ്ക വേണ്ട. നോമിനേഷന് കൊടുക്കേണ്ട തിയ്യതി പോലും ആയിട്ടില്ല. അപ്പോഴേക്കും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമാകും. കേരളത്തില്‍ വലിയ വിജയം യു.ഡി.എഫിനുണ്ടാകുമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."