രവിശങ്കര്‍ പ്രസാദിന് പ്രവര്‍ത്തകരുടെ കൂവലും ഗോബാക്ക് വിളിയും
പട്‌ന: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദിനെതിരേ പാളയത്തില്‍പ്പട. ഇന്നലെ തന്റെ മണ്ഡലമായ പട്‌ന സാഹെബ് മണ്ഡലത്തിലെത്തിയ രവിശങ്കര്‍ നേരിട്ടത് ബി.ജെ.പി പ്രവര്‍ത്തകരുടെ കൂവലും ഗോബാക്ക് വിളിയും. മണ്ഡലത്തില്‍ വ്യവസായി കൂടിയായ ബി.ജെ.പി രാജ്യസഭാംഗം ആര്‍.കെ സിന്‍ഹയെ മറികടന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിലുള്ള പ്രതിഷേധമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനെതിരേ പ്രകടിപ്പിച്ചത്.
മുതിര്‍ന്ന നടനും വിമത ബി.ജെ.പി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ സിറ്റിങ് സീറ്റാണിത്. പട്‌ന വിമാനത്താവളത്തില്‍ ഇറങ്ങി പുറത്തിറങ്ങിയതോടെതന്നെ ഗോബാക്ക് വിളികളോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്. രവിശങ്കറിനെതിരേ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഒപ്പം ആര്‍.കെ സിന്‍ഹക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു.
സിന്‍ഹയാണ് പട്‌നയിലെ പാര്‍ട്ടിയുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി ഇടപഴകുന്നില്ലെന്നും പിന്നീട് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കടുത്ത വിമര്‍ശകനായി മാറിയതോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ മാറ്റി രവിശങ്കറിനെ മണ്ഡലം നിലനിര്‍ത്താന്‍ ബി.ജെ.പി ചുമതലപ്പെടുത്തിയത്. ആര്‍.കെ സിന്‍ഹയായിരിക്കും ശത്രുഘ്‌നനു പകരമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതു തള്ളിയാണ് പാര്‍ട്ടി രവിശങ്കറിനു സീറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."