ഡി.വൈ.എഫ്.ഐ യുവജന പരേഡ് നടത്തി
കാസര്‍കോട്: കാസര്‍കോടിനെ കലാപഭൂമിയാക്കരുത് എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി യുവജന പരേഡ് നടത്തി. യുവജന പരേഡ് മധൂര്‍ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന് പതാക കൈമാറി പി. കരുണാകരന് എം.പി പരേഡ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, സംസ്ഥാന കമ്മിറ്റിയംഗം കെ. സബീഷ്, ബ്ലോക്ക് സെക്രട്ടറി പി. ശിവപ്രസാദ് സംസാരിച്ചു.1000 വൈറ്റ് വളന്റിയര്‍മാര്‍ അണിനിരന്ന യുവജന പരേഡ് ഉളിയത്തടുക്ക, കൂഡ്ലു, ചൂരി, കറന്തക്കാട്, മല്ലികാര്‍ജുന ക്ഷേത്ര പരിസരം, തായലങ്ങാടി, റെയില്വേസ്റ്റേഷന് വഴി പര്യടനം നടത്തി വൈകുന്നേരം നാലിന് തളങ്കര മാലിക്ക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു.
തുടര്‍ന്ന് വൈകുന്നേരം 4.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സെക്കുലര്‍ സദസ്സ് നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."