HOME
DETAILS

കനയ്യകുമാറിനെതിരേ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

  
backup
March 27 2019 | 01:03 AM

%e0%b4%95%e0%b4%a8%e0%b4%af%e0%b5%8d%e0%b4%af%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0

പട്‌ന: ബിഹാറിലെ ബെഗുസരായിയില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായ സി.പി.ഐ സ്ഥാനാര്‍ഥി കനയ്യകുമാറിനെതിരേ മത്സരിക്കാനില്ലെന്ന് അറിയിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. നേരത്തെ നവാഡയില്‍ നിന്ന് ഗിരിരാജ് ജനവിധി തേടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ബെഗുസരായിയിലേക്കു മാറ്റിയതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച അദ്ദേഹം, പാര്‍ട്ടിയുടെ നടപടി തന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിയതായി ആരോപിച്ചു. സംസ്ഥാനത്ത് സിറ്റിങ് സീറ്റില്‍നിന്നു തഴയപ്പെട്ട ഏക എം.പി താനാണ്. വലിയ ഭൂരിപക്ഷത്തിലാണ് താന്‍ നവാഡയില്‍ നിന്ന് ലോക്‌സഭയിലേക്കു വിജയിച്ചത്. തന്റെ പ്രവര്‍ത്തനങ്ങളെ നവാഡയിലെ ജനങ്ങള്‍ ചോദ്യംചെയ്താല്‍ മാത്രമേ മണ്ഡലം മാറുന്ന കാര്യം ആലോചിക്കൂവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോടു പറഞ്ഞു. എന്തുകൊണ്ടാണ് ബെഗുസരായില്‍ തന്നെ ഞാന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്?-അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസും ആര്‍.ജെ.ഡിയും നേതൃത്വം നല്‍കുന്ന വിശാലമതേതരസഖ്യവും മത്സരരംഗത്തുള്ള ഇവിടെ കനയ്യകൂടി എത്തിയതോടെ ശക്തമായ ത്രികോണമത്സരമാണ് നടക്കാനിരിക്കുന്നത്. യുവാക്കളുടെയും സാമുദായിക വോട്ടുകളിലും ഉണ്ടാവുന്ന ധ്രുവീകരണം തനിക്കു തിരിച്ചടിയാവുമെന്ന ഭീതിയാണ് മണ്ഡലം വേണ്ടെന്നു വയ്ക്കാന്‍ ഗിരിരാജിനെ പ്രേരിപ്പിക്കുന്നത്. തന്റെ സമുദായാംഗമായ ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് കനയ്യ.
ഇത് ഈ വിഭാഗത്തിന്റെ വോട്ട് പിളരാന്‍ കാരണമാകുമെന്നും ഹിരിരാജ് കണക്കുകൂട്ടുന്നു. നവാഡയില്‍ തന്നെ താന്‍ മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുനയിപ്പിക്കാനെത്തിയ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ അദ്ദേഹം ചീത്തവിളിച്ചു ഇറക്കിവിടുകയായിരുന്നു.
എന്നാല്‍, തനിക്കെതിരേ മത്സരിക്കാന്‍ ഗിരിരാജിനെ കനയ്യകുമാര്‍ വെല്ലുവിളിച്ചു. 'ബെഗുസരായിയിലേക്കു വണക്കം' എന്ന് അദ്ദേഹത്തെ അഭിവാദ്യംചെയ്ത കനയ്യ, എല്ലാവരെയും പാകിസ്താനിലേക്ക് അയക്കാന്‍ ധൃതി കാണിക്കുന്ന നേതാവിനു ബെഗുസരായിയിലേക്കു വരാന്‍ പേടിയാണെന്നും പരിഹസിച്ചു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിവാദനായകനായ ഗിരിരാജ്, നരേന്ദ്രമോദിയെ എതിര്‍ക്കുന്നവരും ബീഫ് കഴിക്കാന്‍ ആഗ്രഹിക്കുന്നവരും പാകിസ്താനിലേക്കു പോവണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് കനയ്യയുടെ പരിഹാസം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  18 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  18 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  18 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  18 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  18 days ago