നിരീക്ഷണത്തിലുള്ളവര്‍ രണ്ടു ലക്ഷത്തിലേക്കടുക്കുന്നു
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കേരളത്തിലെ എണ്ണം രണ്ടു ലക്ഷമാകുന്നു. വിവിധ ജില്ലകളിലായി 1,97,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,95,307 പേര് വീടുകളിലും 1771 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്്. 211 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്.
കോവിഡ് കാലത്ത് പുറത്തുനിന്ന് സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്. ഇതില്‍ എയര്‍പോര്‍ട്ട് വഴി വന്ന 49,065 പേരും സീപോര്‍ട്ട് വഴി വന്ന 1621 പേരും ചെക്ക്പോസ്റ്റ് വഴി വന്ന 1,23,029 പേരും റെയില്‍വേ വഴി വന്ന 19,648 പേരും ഉള്‍പ്പെടുന്നു.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാംപിളുകള്‍ ശേഖരിച്ചതില്‍ 21,110 സാംപിളുകള്‍ നെഗറ്റീവായി. 5,923 റിപ്പീറ്റ് സാംപിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാംപിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."