കൊവിഡ് പ്രതിസന്ധിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ 11 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്കി: അമിത് ഷാ
ഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യത്തെ 11 കോടി ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കിയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ.
11 കോടി ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കിയതിന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയേയും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.ദുരിതകാലത്ത് കുടിയേറ്റ തൊഴിലാളികളെ പാര്‍ട്ടി പ്രവര്ത്തകന് സഹായിക്കുന്നതു കണ്ട താന്‍ അഭിമാന പുളകിതനായി.ഇതിന്റെ പേരില്‍ പാര്‍ട്ടി അധ്യക്ഷനെയും മുഴുവന്‍ ടീമിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. അധികാരം നേടുന്നതിന് വേണ്ടിയുള്ളതല്ല ബിജെപിയുടെ രാഷ്ട്രീയം. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള സംവാദങ്ങള്‍ നടത്തുന്നത് അമിത് ഷാ പറഞ്ഞു.
https://twitter.com/ANI/status/1269953023960248321
സാമൂഹിക അകലം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മോട് ആഹ്വാനം ചെയ്തു. എന്നാല്‍, ജനങ്ങളുമായുള്ള ബിജെപിയുടെ ബന്ധത്തിന് അകലമില്ലെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."