ഇനി ബി.ജെ.പിയുടെ ശത്രു; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും നിശിത വിമര്‍ശകനും വിമത നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. നാളെ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങ് അറിയിച്ചു.
തന്റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്നാ സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം. 'കോണ്‍ഗ്രസ് യുക്ത ഭാരതത്തിന് സമയമായി' എന്നു സിന്‍ഹ ട്വീറ്റ് ചെയ്തു.
തുടര്‍ച്ചയായി മോദി- അമിത്ഷാ വിമര്‍ശനം നടത്തിവന്നിരുന്ന ശത്രുഘ്നന്‍ സിന്‍ഹക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു.
അടുത്തിടെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷനേതാക്കളുടെ സമ്മേളനത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ സംബന്ധിക്കുകയും ബി.ജെ.പിക്കെതിരെ നിശിതവിമര്‍ശനം അഴിച്ചുവിടുകയുംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."