മുഹമ്മദ് സലാഹ് ലിവര്‍പൂളുമായി കരാര്‍ നീട്ടി
ലണ്ടന്‍: ഈജിപ്ഷ്യന്‍ ഫുട്ബോളറും ലിവര്‍പൂള്‍ താരവുമായ മുഹമ്മദ് സലാഹ് ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടിയത്. പുതിയ കരാര്‍ പ്രകാരം 2023 വരെ സലാഹ് ലിവര്‍പൂളില്‍ തുടരും. കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാര്‍ നല്കാന് ലിവര്‍പൂള്‍ തീരുമാനിച്ചത്. താരത്തെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്വന്തമാക്കാമെന്ന വമ്പന്‍ ക്ലബ്ബുകളുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാവും സലാഹിന്റെ പുതിയ കരാര്‍.
കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് വേണ്ടണ്ടി സലാഹ് 44 ഗോളുകള്‍ അടിച്ചിരുന്നു. പി.എഫ്.എ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകളും താരം കഴിഞ്ഞ സീസണില്‍ നേടിയിരുന്നു. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചെങ്കിലും പരുക്കുമൂലം താരത്തിന് ഫൈനല്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. ഈജിപ്തിന്റെ കൂടെ ലോകകപ്പില്‍ കളിച്ചെങ്കിലും ലിവര്‍പൂളിലെ തന്റെ ഫോം റഷ്യയില്‍ എടുക്കാന്‍ താരത്തിനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."