നിയമന തീരുമാനം റദ്ദാക്കണമെന്ന് വിജിലന്‍സ് ഉത്തരവ്
കാഞ്ഞങ്ങാട്: മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നടത്തിയ അനധികൃത നിയമങ്ങള്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോ ഉത്തരവ്. നഗരസഭയില്‍ വിവിധ തസ്തികകളലേക്ക് താല്‍ക്കാലിക, ദിവസ വേതന അടിസ്ഥാനത്തില്‍ 24 പേരെ നിയമിച്ചിട്ടുള്ള നടപടിയാണ് വിജിലന്‍സ് വിഭാഗം റദ്ധാക്കാന്‍ ഉത്തരവിടുകയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.
20 ബില്‍ കലക്ടര്‍, എല്‍.ഡിമാരെയും നാല് ലൈന്‍മാന്‍മാരെയുമാണ് താല്‍ക്കാലിക നിയമനം വഴി നഗരസഭയില്‍ നിയമിച്ചത്. എന്നാല്‍ അനധികൃത നിയമങ്ങള്‍ക്കെതിരേ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട് വിജിലന്‍സ് സംഘം കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തില്‍ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍, സര്‍ക്കാരിത ഓഫിസുകളില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തന്നതിന് പ്രസ്തുത ഒഴിവുകളില്‍ പി.എസ്.സി പട്ടിക നിലവിലില്ലെങ്കില്‍ എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം മാത്രം നിയമനം നടത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ 25941, ജി 2013 ഉത്തരവിന് വിരുദ്ധമായാണ് നഗരസഭയില്‍ നിയമനം നടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായി നിയമിച്ച 24 പേരെയും ഒഴിവാക്കി നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയതിനാല്‍ എംപ്ലോയ് മെന്റ് എക്‌സ് ചേഞ്ച് വഴി ഉദ്യോഗാര്‍ഥികളെ കണ്ടെത്തണമെന്നാണ് വിജിലന്‍സ് ഉത്തരവ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് ഒരു മാസത്തിനുള്ളില്‍ വിവരം അറിയിക്കണമെന്നും വിജിലന്‍സ് ഡി.വൈ.എസ്.പി കാഞ്ഞങ്ങാട് മുനിസിപല്‍ സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നഗരസഭ കൗണ്‍സില്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ക്കെതിരെ യു.ഡി.എഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."