ഇന്ത്യൻ സോഷ്യൽ ഫോറം വിർച്ച്വൽ മീറ്റ് സംഘടിപ്പിച്ചു
ദമാം: കൊവിഡിന് ശേഷം വിദഗ്‌ദ്ധ മേഘലകളിലെ തൊഴിലാളികളെ കാത്തിരിക്കുന്നത് വലിയ തൊഴിൽ സാധ്യതകളാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധനും എക്സ്‌പ്രസ്സ് മണി ഡയറക്റ്ററുമായ ആൽബിൻ ജോസഫ് അഭിപ്രായപ്പെട്ടു. കൊവിഡിന് ശേഷം എന്ത്? എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സഊദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ ലോകമാസകലം തൊഴിൽ മേഖലയിലുണ്ടായ ഗണ്യമായ പ്രതിസന്ധിയും സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടിയതും പ്രവാസി സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക, മാനസിക വ്യധകൾക്ക് പരിഹാരമെന്നോണമായിരുന്നു പരിപാടി. ആശങ്കകൾപ്പുറം യാഥാർഥ്യ ബോധത്തോടെയും സമചിത്തതയോടെയും കാര്യങ്ങളെ സമീപിക്കാൻ നമുക്കായാൽ ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖല, ഹയ്‌ജീൻ ഫുഡ് വ്യവസായം, കാർഷിക മേഖല, നിർമ്മിത ബുദ്ധിയിൽ അതിഷ്ടിധമായ സാങ്കേതിക മേഖല, ഓൺ ബിസിനസ്, തുടങ്ങിയവ കൊവിഡാനന്തിരം വലിയ കുതിച്ച് ചാട്ടം പ്രതീക്ഷിക്കാവുന്ന മേഘലകളാണ്. വെയർ ഹൗസിംഗ് പോലുള്ള മേഘലകളിൽ തൊഴിൽ നഷ്‌ടത്തിനും സാധ്യതയുണ്ട്. ബഹുഭൂരിപക്ഷം ആളുകളും തൊഴിൽ ചെയ്യുന്ന വിവിധ തരത്തിലുള്ള അവിദഗ്‌ദ്ധ തൊഴിൽ മേഘലയിൽ സർക്കാർ കേന്ദ്രീക്രിതമായ നിലയിലൊ സ്വന്തം നിലയിലൊ വൈദഗ്‌ദ്ധ്യം നേടൽ അനിവാര്യമായി വരും. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ നോർക്ക പോലുള്ള സർക്കാർ ഏജൻസികളെ സമീപിച്ച് വിവിധ പദ്ധതികൾക്ക് സഹായങ്ങൾ തേടാവുന്നതുമാണ്. സാമ്പത്തിക, തൊഴിൽ മേഘലകളിൽ പ്രവാസികൾ നേരിടുന്ന നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഇന്ത്യൻ സോഷ്യൽ ഫോറം സഊദി നാഷണൽ കോ-ഓർഡിനേറ്റർ അഷ്‌റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. ഫോറം ദമ്മാം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി അദ്ധ്യക്ഷവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."