HOME
DETAILS
MAL
ഹിമോഫീലിയ ദിനാചരണം
backup
April 17 2017 | 21:04 PM
കാഞ്ഞങ്ങാട്: ഹിമോഫീലിയ ബാധിതര്‍ സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുനിതാനന്ദന്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ നടന്ന ഹിമോഫീലിയ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ആശുപത്രിയില്‍ അവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
അവര്‍ക്കാവശ്യമായ ഫിസിയോതെറാപ്പി സൗകര്യം ജില്ലാ ആശുപത്രിയില്‍ ലഭ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോ.ഇ.കെ ആഷ അധ്യക്ഷയായി. ഡോ.മുഹമ്മദ്റിയാസ്, എച്ച്.ഐ മുരളി, ഹിമോഫീലിയ സൊസൈറ്റി ജില്ലാ സെക്രട്ടറി അനൂപ് പെരിയല്‍ സംസാരിച്ചു.
ഡോ.വിഷ്ണു രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ബോധവല്കരണ ക്ലാസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."