നോർക്ക ഹെൽപ്പ് ഡെസ്ക്കിനു ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി
ദമാം: കൊവിഡ് രോഗബാധ കാരണം ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്ന അൽഹസ നോർക്ക ഹെൽപ് ഡെസ്‌കിനു നവയുഗം സാംസ്‌കാരിക വേദി മേഖല കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. നോർക്ക ഹെൽപ് ഡെസ്‌കിനു വേണ്ടി ജനറൽ കൺവീനർ നാസർ മദനി, പർച്ചേസ് ഗ്രൂപ്പ് കോഡിനേറ്റർ പ്രസാദ് കരുനാഗപ്പള്ളി എന്നിവർ ചേർന്ന് നവയുഗം അൽഹസ മേഖലാ കമ്മറ്റി പ്രസിഡന്റ് ഉണ്ണി മാധവിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. റഹീം തൊളിക്കോട്, സുശീൽ കുമാർ, സുൽഫിക്കർ വെഞ്ഞാറമൂട്, നിസാം കടക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ പ്രവാസിസംഘടനകളും സാമൂഹിക പ്രവർത്തകരും, വനിതാ പ്രവർത്തകരും യോജിച്ചു നിന്നുകൊണ്ടാണ് നോർക്ക ഹെൽപ്‌ഡെസ്‌കിനു കീഴിൽ കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു മാസമായി നടത്തുന്നത്. ഫുഡ് കിറ്റുകൾ, മരുന്നുകൾ, ചികിത്സാ സഹായങ്ങൾ, കോറന്റൈൻ ക്യാംപുകളിൽ കൊവിഡ് പോസിറ്റിവായി കഴിയുന്നവർക്കുള്ള സഹായങ്ങൾ, മറ്റിതര സഹായങ്ങൾ തുടങ്ങിയവ അൽഹസ നോർക്ക ഹെൽപ് ഡെസ്‌കിനു കീഴിൽ നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."