HOME
DETAILS

സാമൂഹ്യ വിരുദ്ധരുടെ താവളമായി ഒരു 'സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്സ് '

  
backup
April 17 2017 | 21:04 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b5-3


ചീമേനി: സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കാക്കടവ് - പത്തായപ്പാറ റോഡരികിലെ സര്‍ക്കാര്‍ കെട്ടിടം. വര്‍ഷങ്ങള്‍ക്ക് കാക്കടവ് അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി പ്രദേശത്ത് താമസിക്കാനുള്ള സൗകര്യത്തിനായി കെട്ടിടം പണിതത്.
എന്നാല്‍ പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കാക്കടവില്‍ വലിയ അണക്കെട്ട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ  തുടര്‍ന്നാണ് പദ്ധതിയാവശ്യത്തിനായി ഏറ്റെടുത്ത  25 ഏക്കറോളം വരുന്ന കൃഷിഭൂമിയും   തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും  താമസിക്കാനായി പണിത ക്വാര്‍ട്ടേഴ്‌സും വെറുതെയായത്.  ഇടക്കാലത്ത് കുടിവെള്ള പദ്ധതിയുടെ തൊഴിലാളികള്‍ അനധികൃതമായി താമസിക്കാറുണ്ടെങ്കിലും  ഉപയോഗശൂന്യമായ കെട്ടിടം നിലവില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തകര്‍ന്നു വീഴാനായ കെട്ടിടം പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൃഷിഭൂമിയാകട്ടെ  കാടുമൂടിയ നിലയിലുമാണ്.  മദ്യപാനികളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും ശല്യം കാരണം സമീപവാസികള്‍ക്ക് രാത്രി കാല യാത്രകള്‍ക്കും മറ്റും വലിയ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. കാക്കടവ് ടൗണില്‍ സാമൂഹ്യ വിരുദ്ധര്‍ കടകള്‍ അക്രമിക്കുന്നതും പരസ്പരം അടിപിടികൂടുന്നതും കൂടി വരികയാണ്. വിഷുത്തലേന്നും പ്രദേശത്തെ കടകള്‍ക്ക് നേരെ അക്രമം നടന്നിരുന്നു.
പൊലിസ് ശക്തമായ നടപടികളെടുക്കാത്തത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതായി കടയുടമകള്‍ ആരോപിക്കുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  3 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  13 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  40 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  41 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  44 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago