പ്രവാസി യുവാവ് ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ചു
മനാമ: ബഹ്റൈനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി യുവാവ് മരണപ്പെട്ടതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.എന്നാല്‍ മരണപ്പെട്ട ആളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇവിടെ ചികിത്സയിലായിരുന്ന 40 വയസുള്ള വിദേശി മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിലുള്ളത്.
ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.തിങ്കളാഴ്ച കാലത്ത് പ്രാദേശിക സമയം 11.30 ന് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ബഹ്റൈനില്‍ 5269 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെല്ലാം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 9468 പേര് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. ബഹ്റൈനിലിതുവരെ 367056 പേരെ കൊവിഡ് ചികിത്സക്ക് വിധേയമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."