HOME
DETAILS
MAL
അതിര്‍ത്തികളില്‍ വാഹന പരിശോധന ശക്തമാക്കി
backup
April 17 2017 | 21:04 PM
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്നാട് പൊലിസ് പരിശോധന ശക്തമാക്കി.
ഊട്ടിയില്‍ സീസണ് ആരംഭിച്ചതോടെ പരിശോധനക്ക് കൂടുതല്‍ പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണത്തിനായി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള, തമിഴ്നാട് പൊലിസ്, വനം വകുപ്പ് അധികൃതര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."