HOME
DETAILS
MAL
ഫാസിസ്റ്റ് ശക്തികളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കണം: പീതാംബരന് മാസ്റ്റര്‍
backup
March 27 2019 | 04:03 AM
കോഴിക്കോട്: പൗരന്റെ സ്വകാര്യതയിലേക്കുകൂടി കടന്നുകയറി ജനങ്ങളുടെ സ്വാതന്ത്ര്യവും സൈ്വരജീവിതവും ഹനിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മതേതര ജനാധിപത്യ ശക്തികളുടെ വിജയം അനിവാര്യണാണെന്ന് എന്‍.സി.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന് മാസ്റ്റര്‍ പ്രസ്താവിച്ചു. എന്‍.സി.പി ജില്ലാ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷനായി. എം. ആലിക്കോയ, പ്രൊഫ. ജോബ് കാട്ടൂര്‍, പി. സുധാകരന്, അഡ്വ. എം.പി സൂര്യനാരായണന്, ടി.പി വിജയന്, കെ.ടി.എം കോയ, പി.ആര് സുനില്‍ സിംഗ്, പി.കെ.എം ബാലകൃഷ്ണന്, പി. ചാത്തപ്പന് മാസ്റ്റര്‍, അഡ്വ. പി. ചാത്തുക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."