HOME
DETAILS

വിദ്യാഭ്യാസ വകുപ്പില്‍ ഇനി ഫയല്‍ ഓഡിറ്റിങ് സംവിധാനം

  
backup
July 02 2018 | 19:07 PM

vidhyabhyaasa

മുക്കം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഫയല്‍ ഓഡിറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. വകുപ്പിനു കീഴിലെ വിവിധ തലങ്ങളിലുള്ള ഓഫിസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുക, യഥാവിധി ഫയല്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് കുറ്റമറ്റതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ അധ്യയന വര്‍ഷം ഓഡിറ്റ് സംവിധാനം നടപ്പാക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാലു തലങ്ങളില്‍ നാല് ഘട്ടങ്ങളായാണ് ഫയല്‍ ഓഡിറ്റ് നടത്തുക. 

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസ് എന്നിവയാണ് നാല് തലങ്ങള്‍. ഒന്നാം പാദ ഓഡിറ്റ് ജൂലൈയിലും രണ്ടാംപാദ ഓഡിറ്റ് ഒക്ടോബറിലും മൂന്നാം പാദ ഓഡിറ്റ് 2019 ജനുവരിയിലും നാലാം പാദ ഓഡിറ്റ് 2019 ഏപ്രിലിലും ആണ് നടക്കുക.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ നിന്നുള്ള ടീമംഗങ്ങളും ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നുള്ള ടീമംഗങ്ങളും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസില്‍ നിന്നുള്ള ടീമംഗങ്ങളും ആയിരിക്കും ഓഡിറ്റ് നടത്തുക.
വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ തന്നെയുള്ള ഒരു ടീമായിരിക്കും ഡി.പി.ഐ ഓഫിസിലെ ഫയല്‍ ഓഡിറ്റ് നടത്തുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫയലുകള്‍ കഴിവതും ഓഡിറ്റിങിന്റെ ഭാഗമായി പൂര്‍ണമായും പരിശോധിക്കും. ഫയല്‍ ഓഡിറ്റിങ് സംവിധാനം നിലവില്‍വരുന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ കാര്യശേഷി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാരം, തസ്തിക നിര്‍ണയം, അപ്പീല്‍ ഫയലുകള്‍, പുനര്‍വിന്യാസം, ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ സംബന്ധമായ ഫയലിലുള്ള നടപടികള്‍ എന്നിവ ഓഡിറ്റിങ് സംവിധാനം വരുന്നതോടെ വേഗത്തിലാകും. ഓഡിറ്റ് പൂര്‍ത്തിയായാല്‍ ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് കണ്ടെത്തിയ കാര്യങ്ങളുടെ സംഗ്രഹം അവരെ അറിയിക്കും.
മികച്ച പ്രവര്‍ത്തനം നടത്തിയവരെ പരസ്യമായി അഭിനന്ദിക്കാനും നിര്‍ദേശമുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മികവ് ഉണ്ടാക്കാനും പോരായ്മകള്‍ ഉള്ളവര്‍ക്ക് അത് തിരുത്തി മെച്ചപ്പെടാനും സഹായകമാകുന്ന വിധത്തില്‍ ആയിരിക്കണം വിലയിരുത്തിക്കൊണ്ടുള്ള അവതരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഫിസിലെ ഓരോ സെക്ഷനുകളില്‍ ഉള്ള ജോലിഭാരം, രജിസ്റ്ററുകള്‍ എല്ലാം കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോ, അവ അപ്‌ഡേഷന്‍ നടത്താറുണ്ടോ, ഫയല്‍ തീര്‍പ്പാക്കുന്ന കാര്യത്തിലുള്ള പൊതുവായ കാര്യക്ഷമത, എയ്ഡഡ് നിയമനാംഗീകാരം, തസ്തിക നിര്‍ണയം, അപ്പീലുകള്‍ എന്നിവ തീര്‍പ്പാക്കുന്ന രീതി, ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുന്നതിലുള്ള കാര്യക്ഷമത, കോടതിവിധി നടപ്പാക്കുന്നതിലെ കാര്യക്ഷമത, ഫയലുകള്‍ പൂര്‍ണമായും മലയാളത്തിലാണോ കൈകാര്യം ചെയ്യുന്നത് എന്നിവയടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ഓഡിറ്റിങിലൂടെ പരിശോധിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago