കുറഞ്ഞ ചെലവില്‍ മരങ്ങള്‍ ഈര്ന്നെടുക്കാവുന്ന യന്ത്രവുമായി രമേശന്
പനമരം: കുറഞ്ഞചെലവില്‍ മരങ്ങള്‍ ഈര്ന്നെടുക്കാവുന്ന യന്ത്രം വികസിപ്പിച്ച് ഫര്‍ണിച്ചര്‍ ഷോപ്പുടമ ശ്രദ്ധേയനാകുന്നു.
കേണിച്ചിറയിലെ റിയല്‍ ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമ പി.എസ്. രമേശനാണ് മിനി ഓട്ടോമാറ്റിക് ബാന്‍ സൗ എന്ന പേരില്‍ ഈര്ച്ചയന്ത്രം വികസിപ്പിച്ചത്.
ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് യന്ത്രം യാഥാര്‍ഥ്യമാക്കിയത്. ഏകദേശം ഒരു ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റുകളില്‍ ആവശ്യമായ മരം മെഷീനില്‍ ഈര്ന്നെടുക്കാം. സാധാരണ മില്ലുകളില്‍ മരം ഈര്ന്നെടുക്കുന്നതിനു അഞ്ചും ആറും ആളുകള്‍ വേണം.
രമേശന് വികസിപ്പിച്ച മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടുപേര്‍ മതിയാകും. ഒരാള്‍ക്കു തനിച്ചും മരം ഈര്ന്നെടുക്കാനാകും. ഷോപ്പിന്റെ ഭാഗമായ പണിപ്പുരയിലേക്ക് ആവശ്യമായ മരം മില്ലുകളില്‍ ഈര്ന്നെടുക്കുന്നതിനു ഉണ്ടാകുന്ന ഭാരിച്ച ചെലവിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയാണ് മിനി ഓട്ടോമാറ്റിക് ബാന്‍ സൗ വികസിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നു രമേശന് പറഞ്ഞു.
ആവശ്യക്കാരുണ്ടെങ്കില്‍ യന്ത്രം നിര്‍മിച്ചുനല്‍കാനും ഇദ്ദേഹം സന്നദ്ധനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."