പൊലിസ് സേനയിലെ ഒഴിവ് നികത്തല്‍: രൂപരേഖ തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: പൊലിസ് സേനയിലെ ഒഴിവ് നികത്തുന്നതിന് രൂപരേഖ തയാറാക്കാന്‍ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനാ യ ബഞ്ചാണ് ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്ക്ക്നിര്ദേശം നല്‍കിയത്.
പൊലിസിലെ എല്ലാ തലത്തിലുമുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നാലാഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറി അല്ലെങ്കില്‍ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അടുത്ത വെള്ളിയാഴ്ച കോടതി മുന്‍പാകെ ഹാജരാവണമെന്നും ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ബിഹാറില്‍ 34,554 ഉം ഝാര്‍ഖണ്ഡില്‍ 26,303, തമിഴ്നാട്ടില്‍ 19,803, കര്‍ണാടകയില്‍ 24,339, പശ്ചിമ ബംഗാളില്‍ 37, 325, ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷത്തിന് മുകളിലും പൊലിസ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നാണ് കോടതിയുടെ പക്കലുള്ള രേഖകളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."