കൈലാസ് മാനസരോവര്‍ യാത്രകഴിഞ്ഞ് മടങ്ങവേ ശ്വാസതടസത്തെതുടര്‍ന്ന് മലയാളി യാത്രിക മരിച്ചു
ന്യൂഡല്‍ഹി: കൈലാസ് മാനസരോവര്‍ യാത്ര കഴിഞ്ഞു തിരികെ വരുന്നതിനിടെ ശ്വാസതടസം നേരിട്ട് മലയാളി യാത്രിക മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്.
യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ ചൈന അതിര്‍ത്തിയില്‍ എത്തിയപ്പോഴായിരുന്നു മരണം. ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് ശ്വാസതടസം അനുഭവപ്പെടുത്തിയത്. കാലവസ്ഥ പ്രതികൂലമായതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങിയ തീര്‍ത്ഥാടക സംഘത്തില്‍ നാല് മലയാളികളാണ് ഉള്ളത്. കനത്ത മഴയും കാറ്റുംമൂലം യാത്രമുടങ്ങിയ സംഘം അഞ്ച് ദിവസമായി സിമികോട്ട് എയര്‍സ്ട്രിപിന് സമീപമുള്ള ചെറിയ കെട്ടിടത്തില്‍ കഴിയുന്നുവെന്നാണ് വിവരം. തീര്‍ഥാടകരില്‍ 40 മലയാളികളുണ്ടെന്നാണ് വിവരം. 1500ലേറെ തീര്‍ഥാടകരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. അതേസമയം, സൗകര്യങ്ങളൊരുക്കിയെന്ന് കേന്ദ്രം. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും മരന്നുമെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
അതിനിടെ, കൈലാസ് മാനസരോവര്‍ യാത്രക്കിടെ ചൈനയിലും നേപ്പാളിലുമായി കുടുങ്ങിയ മലയാളികളടക്കമുള്ള തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."