HOME
DETAILS
MAL
മികച്ച നടീലിനങ്ങളെ കുറിച്ചറിയാന്‍ കോള്‍ സെന്ററില്‍ വിളിക്കാം
backup
April 17 2017 | 21:04 PM
കോട്ടയം: റബറിന്റെ മികച്ച നടീലിനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചറിയാന്‍ കര്‍ഷകര്‍ക്ക് റബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നാളെ രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ റബര്‍ ഗവേഷണകേന്ദ്രത്തിലെ ജോയിന്റ് ഡയറക്ടര്‍ ഡോ. കവിത.കെ മൈതീന്‍ ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622 ആണ്.പുതുതായി റബര്‍ബോര്‍ഡ് പുറത്തിറക്കിയ ആര്‍.ആര്‍.ഐ.ഐ 400 പരമ്പര ഇനങ്ങള്‍ മികച്ച വിളവു നല്‍കുന്നവയാണ്. ഈ ഇനങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് കൂടുതലറിയാന്‍ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞയുമായി അന്നേ ദിവസം ഫോണില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."