മാരകായുധങ്ങള്‍ മുന്നില്‍ വച്ചുള്ള ബംഗളൂരു ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
ബംഗളൂരു: കര്‍ണാടകയിലെ യുവ ആര്‍.എസ്.എസ് നേതാവ് തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളും ഫോട്ടോകളും കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ ആയുധകൂമ്പാരത്തിനു മുന്നില്‍ തേജസ്വി സൂര്യ ഇരിക്കുന്ന ഫോട്ടോയാണ് കുത്തിപ്പൊക്കിയതില്‍ ഏറ്റവും പുതിയത്. നിരവധി വടിവാളുകള്‍ക്കും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്കും കൂടെ ബനിയനും ട്രൗസറുമിട്ട് തേജസ്വി സൂര്യ ഇരിക്കുന്നതാണ് ചിത്രം.
ചിത്രം വിവാദമായതോടെ 2017ല്‍ തന്റെ കാപ്പി എസ്റ്റേറ്റിലെ പൂജയ്ക്കു വച്ച ആയുധങ്ങള്‍ ആണിതെന്ന വിശദീകരണവുമായി സ്ഥാനാര്‍ത്ഥി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, കാപ്പി എസ്റ്റേറ്റില്‍ എന്തിനാണ് ഇത്തരത്തിലുള്ള മാരകായുധങ്ങള്‍ എന്ന സോഷ്യല്‍മീഡിയയുടെ ചോദ്യത്തോട് അദ്ദേഹമോ പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല.
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ വനിതാ ബില്ല് നിയമമാവുന്ന ദിവസത്തെ ഭയക്കുന്നുവെന്നും വനിതാ ബില്ലൊഴികെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ നിര്‍ദേശങ്ങളും നല്ലതാണെന്നുമുള്ള പഴയ ട്വീറ്റ് തേജസ്വി ഡിലീറ്റ്‌ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പാര്‍ലമെന്റിലെ വനിതാ സംവരണ ബില്ല് ഒഴികെയുള്ള മോദി സര്‍ക്കാരിന്റെ അജണ്ടകളെല്ലാം പ്രചോദനമാണ്. വനിതാ ബില്ല് പാസ്സാവുന്ന ദിവസം പേടിപ്പെടുത്തുന്നു- എന്നായിരുന്നു 2014 ജൂണില്‍ അദ്ദേഹമിട്ട ട്വീറ്റ്.
നരേന്ദ്രമോദി വരുമെന്നു കരുതിയിരുന്ന ബംഗളൂരു സൗത്തില്‍ ഇന്നലൊണ് 28 കാരനായ അഭിഭാഷകന്‍ തേജസ്വിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആര്‍.എസ്.എസ്സിന്റെയും യുവമോര്‍ച്ചയുടെയും നേതാവായ തേജസ്വി, മൂന്നുതവണ ബി.ജെ.പി എം.എല്‍.എയായ രവി സുബ്രഹ്മണ്യയുടെ സഹോദരീ പുത്രനാണ്.
Just like every BJP candidate getting promoted for their seamy past, even for @Tejasvi_Surya this below image will give glimpse of his undeclared profile. pic.twitter.com/JhVq6f2clI
— MSR (@MSR_Tweets) March 26, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."