അന്ത്യോദയയ്ക്ക് തിരൂരില്‍ സ്റ്റോപ്പ്; ഇ.ടി റെയില്‍വേ മന്ത്രിയെ കണ്ടു
തിരൂര്‍: അന്ത്യോദയ എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് സാധ്യതകള്‍ തേടി ഇ.ടി മുഹമ്മദ് ബഷീര്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ കണ്ടു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനടക്കമുള്ള ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ച നടത്തി. ഇന്നലെ ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. കേരളത്തില്‍ ഏറ്റവുമധികം ജനവാസമുള്ള മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷനായ തിരൂരില്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയ അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച വികാരം മാനിച്ച് അനുകൂലമായ തീരുമാനം എത്രയും വേഗം കൈകൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കിയതായി ഇ.ടി പറഞ്ഞു. ആവശ്യം സംബന്ധിച്ച ഫയല്‍ തയാറാക്കി ഉടനെ സമര്‍പ്പിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ നരേന്ദ്ര പാട്ടീലിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."