HOME
DETAILS
MAL
കുസാറ്റിലെ ഓണ്‍ലൈന്‍ പരീക്ഷ: ക്രമക്കേടിന് വഴിയൊരുക്കുമെന്ന് വിമര്‍ശനം
backup
June 09 2020 | 01:06 AM
തിരുവനന്തപുരം: കുസാറ്റില്‍ തീരുമാനിച്ചിട്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ ക്രമക്കേടിന് വഴിയൊരുക്കുമെന്ന് വിമര്‍ശനം. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നോക്കിയും പരസഹായത്തോടെയും പരീക്ഷ എഴുതാന്‍ സഹായിക്കുന്നതാണ് പുതിയ രീതിയെന്നാണ് വിമര്‍ശനം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതിയ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളും മറ്റു സര്‍വകലാശാലകളുടെ ബിരുദ പരീക്ഷകളും സുഗമമായി നടത്തിയ സംസ്ഥാനത്ത് കുസാറ്റിലെ ആയിരത്തിന് താഴെമാത്രം വരുന്ന വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ പരീക്ഷാകേന്ദ്രം ഒരുക്കാവുന്നതാണെന്ന് സര്‍വകലാശാലകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
തീരുമാനം പിന്‍വലിക്കണമെന്ന് സേവ് യൂനിവേഴ്സിറ്റി കാംപയിന് കമ്മിറ്റി കുസാറ്റ് വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."