സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ്; സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വിദ്യാര്‍ഥി സമൂഹത്തെ വഞ്ചിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തെ 163 എ.ഇ.ഒ ഓഫിസുകള്‍ക്കു മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം ഡി.പി.ഐ ഓഫിസിനു മുന്‍പില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ പാഠ്യപദ്ധതിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്താന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞില്ല. ഓണ്‍ലൈന്‍ പഠനക്ലാസില്‍ 30 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 2.6 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സൗകര്യമില്ലെന്ന കണക്ക് പക്കലുണ്ടായിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയില്ല. എന്നിട്ടാണ് ധൃതിപിടിച്ച് ഓണ്‍ലൈന്‍ പഠന ക്ലാസ് തുടങ്ങിയത്.
മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ജീവന്‍ നഷ്ടപ്പെട്ട ദേവിക. ദളിത് കുട്ടികള്‍ക്ക് ഉന്നത പഠനസഹായം നല്‍കുന്ന കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ പരാജയമാണ്.
കേരള സര്‍ക്കാറിന്റെ മുഖമുദ്ര സ്ത്രീ-ദളിത് വിരുദ്ധതയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി അനില്‍കുമാര്‍, പാലോട് രവി, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."