HOME
DETAILS
MAL
സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ദുഃശക്തികളെ ഒറ്റപ്പെടുത്തുക: ജമാഅത്ത് കൗണ്‍സില്‍
backup
July 03 2018 | 03:07 AM
കരുനാഗപ്പള്ളി: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന ദുശക്തികളെ ഒറ്റപ്പെടുത്തണമെന്നും കന്നുകാലികളെ വ്യാപാരം ചെയ്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ട മനുഷ്യര്‍ക്കെതിരേ അക്രമം അഴിച്ചുവിടുകയും കേരളത്തെ ഉത്തരേന്ത്യന്‍ മോഡല്‍ കലാപഭൂമിയാക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളാ മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കമ്മിറ്റി പ്രവര്‍ത്തനയോഗം ആവശ്യപ്പെട്ടു.കൊട്ടാരക്കരയിലെ ഗോസംരക്ഷണ ആക്രമണത്തെ യോഗം പ്രസിഡന്റ് ജലീല്‍കോട്ടക്കര അധ്യക്ഷനായി. റഹീം ചെങ്ങഴത്ത് ഉദ്ഘാടനം ചെയ്തു. എ. സിദ്ദിഖ്, സൈനുദ്ദീന്‍ തഴവാശ്ശേരി, ഷംസുദ്ദീന്, നസീര്‍ കണ്ണാടിയില്‍, ട്രഷറര്‍ മെഹര്‍ഖാന്‍, അസീസ് അല്‍മനാര്‍, സിദ്ദിഖ് വല്ലേത്തറ ഷാനിവാസ്, മജീദ് മാരാരിത്തോട്ടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."