HOME
DETAILS
MAL
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കല്‍: ബി.എല്‍.ഒമാര്‍ റിപ്പോര്‍ട്ട് നല്‍കണം
backup
March 27 2019 | 04:03 AM
കോഴിക്കോട്: മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി ലഭിച്ച മുഴുവന്‍ അപേക്ഷകളിലും തീര്‍പ്പു കല്‍പ്പിച്ച് ഏപ്രില്‍ നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ടതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടിനായി ബി.എല്‍.ഒമാരുടെ കൈവശമുള്ള മുഴുവന്‍ അപേക്ഷകളും റിപ്പോര്‍ട്ട് ചെയ്്ത് അതതു വില്ലേജ് ഓഫിസുകളിലോ താലൂക്ക് ഇലക്ഷന് വിഭാഗത്തിലോ ഏല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."