ഇസ്‌റാഈല്‍ ജയിലുകളിലെ ഫലസ്തീനികള്‍ കൂട്ട ഉപവാസത്തില്‍
തെല്‍അവീവ്: ഇസ്‌റാഈല്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികള്‍ കൂട്ട ഉപവാസം നടത്തുന്നു. അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടും ജയിലുകള്‍ക്കകത്തെ ദുരിതപൂര്‍ണമായ സ്ഥിതി പുറത്തെത്തിക്കാനുമായാണ് ഇസ്‌റാഈല്‍ ജയിലുകളിലുള്ള 1,500ഓളം ഫലസ്തീന്‍ തടവുകാര്‍ നിരാഹാരം ആരംഭിച്ചത്.
ഫലസ്തീന്‍ പ്രിസണേഴ്‌സ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആണ് ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങളായി ആചരിച്ചുവരുന്ന ഫലസ്തീന്‍ തടവുപുള്ളി ദിനത്തിലാണ് നിരാഹാരത്തിനു തുടക്കമിട്ടത്. ജയിലിലുള്ള ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂതിയാണ് നിരാഹാരത്തിനു നേതൃത്വം നല്‍കുന്നത്.
ഇസ്‌റാഈലിലെ ആറു ജയിലുകളിലുള്ള വിവിധ പാര്‍ട്ടി അംഗങ്ങള്‍ സമരത്തില്‍ പങ്കാളികളാകുന്നുണ്ട്.ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുല്ല ഉപവാസ സമരത്തിന് പിന്തുണ അറിയിച്ചു.
സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അധിനിവിഷ്ട ഫലസ്തീന്‍ നഗരങ്ങളായ റാമല്ല, ഹെബ്രോണ്‍, നബ്‌ലുസ് എന്നിവിടങ്ങളിലെല്ലാം പ്രകടനങ്ങള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."