ക്ഷമയുടെ കാലംകഴിഞ്ഞെന്ന് മൈക്ക് പെന്‍സ്
സിയൂള്‍: ഉ.കൊറിയന്‍ വിഷയത്തില്‍ 'നയതന്ത്രപരമായ ക്ഷമ'യുടെ കാലം കഴിഞ്ഞെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഉ.കൊറിയയുടെ ആയുധ നിര്‍മാണവും മിസൈല്‍ പരീക്ഷണവും നിര്‍ത്തിവയ്ക്കാന്‍ ചൈന സമ്മര്‍ദം ചെലുത്തുമെന്നാണ് പ്രതീക്ഷയെന്നും പെന്‍സ് അറിയിച്ചു.
ഉത്തര-ദക്ഷിണ കൊറിയകളെ വേര്‍തിരിക്കുന്ന സൈനിക പിന്‍മാറ്റ മേഖല(ഡി.എം.ഇസഡ്)യില്‍ കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അമേരിക്ക കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പെന്‍സ് മുന്നറിയിപ്പ് നല്‍കിയത്.
ഡി.എം.ഇസഡില്‍ നിന്ന് നാല് കി.മി ദൂരത്തുള്ള യു.എസ്-ദ.കൊറിയ സംയുക്ത സൈനിക താവളമായ ക്യാംപ് ബോനിഫാസ് സന്ദര്‍ശിച്ച പെന്‍സ് അവിടെയുള്ള അമേരിക്കന്‍ സൈനികരുമായും മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
ദ.കൊറിയയെ സംരക്ഷിക്കാനും മേഖലയുടെ സുസ്ഥിരതയ്ക്കുമായി സമാധാനപരവും അല്ലാത്തതുമായ ഏതൊരു മാര്‍ഗത്തിലൂടെയും തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാന്‍ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സജ്ജമാണെന്നും പെന്‍സ് അറിയിച്ചു.
ഞായറാഴ്ച ഉ.കൊറിയ നടത്തിയ പരാജയപ്പെട്ട മിസൈല്‍ പരീക്ഷണത്തെ കുറിച്ച് നടപടി പ്രകോപനപരമാണെന്നും ഇതു സൈനിക നടപടിയിലേക്ക് നയിക്കുമെന്നും മൈക്ക് പെന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."