നഗരസഭാ സ്ഥലത്ത് മാലിന്യം തള്ളുന്നതിനിടെ പിടിയില്‍
വടകര: പഴയ ബസ് സ്റ്റാന്‍ഡില്‍ കേളുവേട്ടന് സ്മാരക മന്ദിരത്തിന് സമീപം നഗരസഭാ സ്ഥലത്ത് മാലിന്യം തള്ളുന്നതിനിടെ മധ്യവയസ്കന് പിടിയില്‍. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഗുഡ്സ് ഓട്ടോയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ളവ തള്ളുന്നതിനിടെയാണ് നാട്ടുകാരും നഗരസഭാ അധികൃതരും ഇയാളെ പിടികൂടിയത്.
താഴെഅങ്ങാടിയിലുള്ള പി. മുസ്തഫ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്നുള്ള മാലിന്യങ്ങളാണ് കൊണ്ടുവന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ ഇയാളുടെ സ്ഥാപനം പൂട്ടുകയും പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
മാലിന്യസംസ്കരണത്തിന് ശാസ്ത്രീയവും മാതൃകാപരവുമായ നടപടികള്‍ സ്വീകരിച്ച് വരുന്ന നഗരസഭയില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ഗൗരവമായി കാണുന്നതായും കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി കെ.യു ബിനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."