HOME
DETAILS
MAL
രോഗിയെ കെട്ടിയിട്ട ആശുപത്രി അടപ്പിച്ചു
backup
June 09 2020 | 02:06 AM
ഷജപുര് (മധ്യപ്രദേശ്): മധ്യപ്രദേശില്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൃദ്ധനായ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രി അടപ്പിച്ചു. ഷജപുരിലെ സ്വകാര്യ ആശുപത്രിയാണ് ജില്ലാ ഭരണകൂടം അടപ്പിച്ചത്. ആശുപത്രി മാനേജര്‍ക്കെതിരേ ഐ.പി.സി 342 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പോലിസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെയും വെറുതേ വിടില്ലെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് ട്വീറ്റുചെയ്തു. അന്വേഷണത്തിനും ശക്തമായ നടപടിക്കും അദ്ദേഹം ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."